World First Aid Day 2023: റോഡപകടങ്ങളിപ്പെട്ടവര്‍ക്ക് എങ്ങനെയാണ് പ്രഥമ ചികിത്സ നല്‍കേണ്ടത്

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 10 സെപ്‌റ്റംബര്‍ 2023 (14:49 IST)
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മഹാ പകര്‍ച്ചാവ്യാധി എന്നാണ് റോഡപകടങ്ങളെ വിളിക്കുന്നത്. 40 വയസ്സിന് താഴെയുള്ളവരുടെ ഏറ്റവും പ്രധാന മരണകാരണം റോഡപകടങ്ങളാണ്. കേരളത്തിലെ നിരക്ക് ഇന്ത്യന്‍ നിരക്കിന്റെ ഇരട്ടിയാണ്. കേരളത്തിലെ നിരക്ക് ഇന്ത്യന്‍ നിരക്കിന്റെ ഇരട്ടിയാണ്. അപകടങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന മരണനിരക്കുകളെ മൂന്ന് പട്ടികയില്‍ പെടുത്താം. ആദ്യത്തേത് അപകടങ്ങള്‍ക്ക് ശേഷം ഉടനടി ഉണ്ടാകുന്നതാണ്. ഇതിന്റെ പ്രധാന കാരണം തലക്കുള്ള പരിക്കാണ്. രണ്ടാമത്തെ ഉയര്‍ന്ന മരണ നിരക്ക് ആദ്യത്തെ നാല് മണിക്കൂറിനുള്ളില്‍ സംഭവിക്കുന്നതാണ്. ഇതിനെ ഗോള്‍ഡന്‍ അവര്‍ എന്ന് പറയുന്നു. 
 
അപകടത്തില്‍ പെട്ടയാളിന്റെ ശരീരത്തില്‍ ഹൃദയ രക്ത കുഴലുകളുടെ പ്രവര്‍ത്തനം ഉണ്ടോയെന്നാണ് ഉറപ്പുവരുത്തണം. ഹൃദയമിടിപ്പ് ഉണ്ടോ എന്ന് അറിയുന്നത് സാധാരണ പള്‍സ് നോക്കിയാണ്. സാധാരണയായി റെഡിയല്‍ പള്‍സ് ആണ് നോക്കുക. ഇത് കണ്ടുപിടിക്കുന്നത് കൈപ്പത്തിയിലെ തള്ളവിരലിന്റെ താഴെ ഭാഗത്തായുള്ള കുഴയുടെ താഴെ ഉള്‍ഭാഗത്ത് മൂന്ന് വിരലുകള്‍ വെച്ച് തള്ള വിരല്‍ പിന്‍ഭാഗത്ത് വച്ച് അമര്‍ത്തി വിരലുകള്‍ പൊങ്ങുന്നുണ്ടോ എന്ന് നോക്കിയാണ്. റെഡിയല്‍ പള്‍സ് ലഭിക്കുന്നില്ലെങ്കില്‍ കരോറ്റിഡ് പള്‍സ് നോക്കണം. കഴുത്തിന് മുകളില്‍ താടിയെല്ലിന്റെ മൂലയ്ക്ക് താഴെയായി അമര്‍ത്തിയാണ് ഇത് കണ്ടുപിടിക്കുന്നത്. ഇതും ലഭിക്കുന്നില്ലെങ്കില്‍ ഹൃദയം പ്രവര്‍ത്തിക്കുന്നില്ല എന്ന് നിശ്ചയിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

100 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ കൂടുതലായി താമസിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

പച്ചക്കറി മാത്രം കഴിച്ചതുകൊണ്ട് ശരീരത്തിനു എന്തെങ്കിലും ഗുണമുണ്ടോ?

ഇത്തരം പെരുമാറ്റമുള്ളയാളാണോ, നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

അടുത്ത ലേഖനം
Show comments