Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ സമയത്ത് പതിവാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കണം

മഴ സമയത്ത് പതിവാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (17:02 IST)
മഴക്കാലത്ത് പതിവാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്. ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. വെള്ളം ചൂടാക്കി കുടിക്കണം. ഒരു നേരമെങ്കിലും കഞ്ഞി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
 
നന്നായി വേവിച്ച പച്ചക്കറികളും ഇലക്കറികളും ആരോഗ്യം സംരക്ഷിക്കും. അതിനൊപ്പം, ഗ്രീന്‍ ടീ, ലെമണ്‍ ടീ, തൈര്, പച്ചക്കറികള്‍, പഴ വര്‍ഗങ്ങള്‍ എന്നിവ ഏറ്റവും ഉത്തമമാണ്.
 
രാത്രി വൈകി ഭക്ഷണം കഴിക്കരുത്. ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, കട്ടി കൂടിയ ആഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യാന്‍ ഒലിവ് ഓയിലോ സണ്‍ഫ്ളവര്‍ ഓയിലോ ആണ് കൂടുതല്‍ നല്ലത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഴമീനാണോ കടല്‍ മീനാണോ ആരോഗ്യത്തിന് നല്ലത്