Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Hypertension Day 2024: രക്തസമ്മര്‍ദ്ദമെന്ന നിശബ്ദ കൊലയാളിയെ കുറിച്ച് അറിയണം, പുരുഷന്മാരില്‍ കൂടുതല്‍!

World Hypertension Day 2024: രക്തസമ്മര്‍ദ്ദമെന്ന നിശബ്ദ കൊലയാളിയെ കുറിച്ച് അറിയണം, പുരുഷന്മാരില്‍ കൂടുതല്‍!

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 മെയ് 2024 (09:31 IST)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. സ്ത്രീകളേക്കാളും പുരുഷന്‍ന്മാരിലാണ് ഈ അവസ്ഥ കൂടുതല്‍ കണ്ടുവരുന്നത്. ലോകത്ത് 1.13 ബില്യണിലധികം പേര്‍ ഈ അവസ്ഥ നേരിടുന്നുണ്ട്. ഉയര്‍ന്ന രക്ഷസമ്മര്‍ദ്ദം ഉണ്ടെങ്കിലും ശരീരം അതിന്റെ ലക്ഷണമൊന്നും കാണിച്ചെന്നുവരില്ല. എന്നാലും ചില ലക്ഷണങ്ങള്‍ ഇവയാണ്.
 
-മൂക്കില്‍ നിന്നും രക്തം വരുക
-ഇടക്കിടെയുള്ള തലവേദന
-ഒന്നും ചെയ്തില്ലെങ്കിലും ഉള്ള ക്ഷീണം
-ഹ്രസ്വമായ ശ്വസനം
-നെഞ്ചുവേദന
-കഴ്ച മങ്ങുക
 
രക്തസമ്മര്‍ദ്ദം 140/ 90 നുമുകളിലായാല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ രക്താതിമര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ എന്നറിയപ്പെടുന്നു. സിസ്റ്റോളിക് മര്‍ദ്ദവും ഡയസ്റ്റോളിക് മര്‍ദ്ദവും ഉയര്‍ന്നിരിക്കുന്ന അവസ്ഥയും സിസ്റ്റോളിക് മര്‍ദ്ദം മാത്രം ഉയര്‍ന്നിരിക്കുന്ന അവസ്ഥയും അമിതരക്തസമ്മര്‍ദ്ദമായി പരിഗണിക്കപ്പെടുന്നു. അനാരോഗ്യകരമായ ആഹാരം, വ്യായാമക്കുറവ്,മദ്യം, മാനസിക സമ്മര്‍ദ്ദം, പുകവലി, പ്രായക്കൂടുതല്‍ എന്നിവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. നിരവധി രോഗാസ്ഥകളില്‍ രക്തസമ്മര്‍ദ്ദത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ത്തന്നെ ഹൃദയവൈകല്യങ്ങളുടെ മുഖ്യസൂചകമായി രക്തസമ്മര്‍ദ്ദത്തെ ഉപയോഗപ്പെടുത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാവിലെ കടല കഴിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണ് !