Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടുവേദനയ്ക്ക് യോഗ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

നടുവേദനയ്ക്ക് യോഗ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

, ശനി, 24 ഡിസം‌ബര്‍ 2022 (20:15 IST)
മലയാളികളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ശാരീരിക അസ്വസ്ഥതകളില്‍ ഒന്നാണ് നടുവേദന. ആയൂര്‍വേദം ഇതിനെ വാതരോഗങ്ങളുടെ കൂടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെക്കാലത്ത് പ്രായവ്യത്യാസമില്ലാതെ ഇത് കണ്ടുവരുന്നു. ധാരാളം ആളുകള്‍ ഇതിന് ചികിത്സ തേടുന്നുണ്ട്.
 
വൈദ്യശാസ്ത്രത്തെ ചില വിധഗ്ദര്‍ പറയുന്നത് നടുവേദന മാറ്റാന്‍ യോഗയ്ക്ക് കഴിയുമെന്നാണ്. പലവിധത്തില്‍ കണ്ടുവരുന്ന നടുവേദനകള്‍ക്ക് പലതരം ചികിത്സ തന്നെയാണ്. ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന തരത്തിലുള്ളതും പ്രത്യേക സാഹചര്യങ്ങളില്‍ ഉള്ളതുമായ നടുവേദനകള്‍ ഉണ്ട്. നടുവേദന എങ്ങനെയുള്ളതാണെങ്കിലും ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ യോഗ പരിശീലിക്കാന്‍ പാടുള്ളൂ.
 
വ്യായാമമായിട്ടല്ല, ചികില്‍സാമാര്‍ഗമായാണ് യോഗ അഭ്യസിക്കേണ്ടത്. ഒട്ടേറെ പേരില്‍ ഈ യോഗ പരിശീലനം ഫലം കണ്ടെത്തിയതായാണ് വിദഗ്ദരുടെ അഭിപ്രായം. നടുവേദന ഉണ്ടെങ്കില്‍ മാത്രമേ യോഗ പരിശീലിക്കേണ്ടതുള്ളൂ എന്നില്ല. ഇത് ജീവിതത്തിന്റെ ഒരു ഭാഗമാക്കുന്നത് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോര്‍മോണ്‍ വ്യതിയാനം സ്ത്രീകളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവമുള്ളത്!, കാരണങ്ങള്‍ ഇവയൊക്കെ