Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരക്കഷ്ണം പേരക്ക കഴിക്കാന്‍ തയ്യാറാണോ ? ബിപി എന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !

ബിപി കുറക്കാന്‍ അരക്കഷ്ണം പേരക്ക മതി

അരക്കഷ്ണം പേരക്ക കഴിക്കാന്‍ തയ്യാറാണോ ? ബിപി എന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !
, വ്യാഴം, 19 ഒക്‌ടോബര്‍ 2017 (13:53 IST)
ഇക്കാലത്ത് ചെറിയ കുട്ടികള്‍ക്ക് പോലും കേട്ടു പരിചയമുള്ള വാക്കായി മാറിയിരിക്കുകയാണ് ബിപി അഥവാ രക്തസമ്മര്‍ദ്ദം. തനിക്ക് ബിപി ഇല്ല എന്ന് പറയുന്നത് പോലും ഒരു കുറച്ചിലായാണ് പലരും കാണുന്നത്. എന്നാല്‍ ഇത് പലപ്പോഴും മരണത്തിന് കാരണമായേക്കുമെന്ന സത്യം പലരും മറന്ന് പോകുന്നു. കൃത്യമായ ജീവിത രീതിയും ആരോഗ്യ ശൈലിയുമെല്ലാം ബിപി കുറക്കാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.   
 
ബിപിക്ക് കടിഞ്ഞാണിടുന്ന ഒരു പഴമാണ് പേരക്ക. ബിപി കുറക്കാനും കൃത്യമായി നിലനിര്‍ത്താനും പേരക്കയ്ക്ക് കഴിയും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക മാത്രമല്ല, പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും പേരക്കയ്ക്ക് കഴിയും. വിറ്റാമിനുകളുടേയും ആന്റി ഓക്സിഡന്റുകളുടേയും കലവറയാണ് പേരക്ക. അതുകൊണ്ടു തന്നെ ഏത് ആരോഗ്യ പ്രശ്നത്തേയും കണ്ണടച്ച്‌ തുറക്കും മുന്‍പ് പരിഹരിക്കാന്‍ പേരക്ക കഴിക്കുന്നതിലൂടെ കഴിയുകയും ചെയ്യും.  
 
പേരക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തതിനാല്‍ പലരും പേരക്കയെ അവഗണിക്കുകയാണ് ചെയ്യുക. വളരെ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ സി, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത് രീതിയില്‍ നമ്മള്‍ പേരക്ക ഉപയോഗിച്ചാലും അതൊരിക്കലും വിറ്റാമിന്‍ സി നഷ്ടപ്പെടുത്തുന്നില്ല. അതുകൊണ്ട് തന്നെ കണ്ണും പൂട്ടി ഉപയോഗിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി... മുഖത്തെ ഏതു കറുത്ത പാടും മാറും, വെറും പത്തു ദിവസം കൊണ്ട് !