Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇക്കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയാല്‍ കിഡ്നിയെ ആരോഗ്യത്തോടെ നിലനിർത്താം !

കിഡ്നി ആരോഗ്യത്തോടെ എങ്ങനെ നിലനിർത്താം?

ഇക്കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയാല്‍ കിഡ്നിയെ ആരോഗ്യത്തോടെ നിലനിർത്താം !
, തിങ്കള്‍, 17 ജൂലൈ 2017 (11:19 IST)
ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച് ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന അവയവങ്ങളാണ് കിഡ്നികള്‍ അല്ലെങ്കില്‍ വൃക്കകള്‍‍. വയറിന്റെ ഏറ്റവും പുറകില്‍ നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പയറുമണിയുടെ ആകൃതിയള്ള ഈ അവയവങ്ങള്‍ക്ക് 10മുതല്‍ 12 സെ.മീ നീളവും, 150 ഗ്രാംഭാരവുമാണുള്ളത്.
 
പ്രായംകൂടും തോറും വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞുവരുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. വൃക്കകളുടെ പ്രവര്‍ത്തനം കുറയാന്‍ തുടങ്ങിയാല്‍ അതിനെ പഴയ രീതിയിലേക്ക് കൊണ്ടുവരാന്‍ വളരെ പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. 
 
ആധുനിക യുഗത്തില്‍, വൃക്കയ്ക്കു രോഗം പിടിപെട്ടാല്‍ അത് മാറ്റിവയ്ക്കാനാണ് ഒട്ടുമിക്ക ആളുകളും തയാറാകുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും സാധ്യമാവണമെന്നില്ല. അതിനാല്‍ പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല മരുന്നെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുന്‍കരുതലും ചിട്ടയായ ജീവിതവും വ്യായാമവും ഉണ്ടെങ്കില്‍ വൃക്ക രോഗത്തെ ഒരു പരിധിവരെ അകറ്റിനിര്‍ത്തനാവും.
 
വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തില്‍ ആഹാരക്രമത്തിനും വലിയ പങ്കാണുള്ളത്. രോഗം, വൃക്കരോഗത്തിന്റെ ലക്ഷണം, കാഠിന്യം എന്നിവയെ ആശ്രയിച്ചായിരിക്കണം രോഗി കഴിക്കേണ്ട ആഹാരത്തിന്റെ സ്വഭാവം നിര്‍ണയിക്കേണ്ടത്. അതിനോടൊപ്പം ശരീരഭാരം, രക്തത്തില്‍ അയണ്‍, സോഡിയം, പൊട്ടാസ്യം, കാത്സ്യം പോലുള്ള ലവണങ്ങളുടെ അളവും ശ്രദ്ധിക്കണം. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഡോക്ടര്‍ രോഗിയുടെ ഭക്ഷണം നിശ്ചയിക്കുക.
 
ഇത്തരം രോഗികള്‍ ആഹാരത്തിലെ കൊഴുപ്പിന്റെ അംശം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. മൂത്രത്തില്‍ അധികമായി പ്രോട്ടീന്‍ നഷ്ടപ്പെടുകയാണെങ്കില്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ (മുട്ടയുടെ വെള്ള, മീന്‍, സോയാബീന്‍, പനീര്‍) എന്നിവ കൂടുതല്‍ കഴിക്കുക. ധാരാളം വെള്ളം കുടിക്കേണ്ടതും വളരെ അത്യാവശ്യമാണ്. അതോടൊപ്പം നെല്ലിക്കാനീരു കുടിക്കുന്നതും വൃക്കയിലെ അണുബാധ തടയാന്‍ സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിയാമോ ? തേനില്‍ കുതിര്‍ത്ത ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ?