Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരികത്തിനടുത്ത് ചുളിവുകളുണ്ടോ ? ഒന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും !

പുരികത്തിനടുത്ത് ചുളിവുണ്ടോ, കരള്‍ രോഗസാധ്യത

പുരികത്തിനടുത്ത് ചുളിവുകളുണ്ടോ ? ഒന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും !
, ശനി, 2 സെപ്‌റ്റംബര്‍ 2017 (11:02 IST)
മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അറിഞ്ഞോളൂ... മനസ്സിന്റെ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും ഇക്കാര്യം വളരെ ശരിയാണ്. മുഖത്തുണ്ടാവുന്ന ചര്‍മ്മസംബന്ധമായ ചില മാറ്റങ്ങള്‍ കൊണ്ട് തന്നെ ആരോഗ്യത്തെ വിലയിരുത്താന്‍ നമുക്ക് സാധിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.  ശരീരത്തിലും മുഖത്തും ഉണ്ടാവുന്ന ആ മാറ്റങ്ങള്‍ തന്നെയാണ് പിന്നീട് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുള്ളത്.
 
കണ്ണിലും നെറ്റിയിലുമെല്ലാം പല തരത്തിലുള്ള പാടുകളും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ണിനു താഴെയും നെറ്റിയിലും ചുളിവുകള്‍ കാണുകയാണെങ്കില്‍ പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണെന്നാണ് അത് സൂചിപ്പിക്കുന്നത്. മാത്രമല്ല നിങ്ങളുടെ ഭക്ഷണത്തില്‍ കൊഴുപ്പ് കൂടുതലാണെന്നും സൂചിപ്പിക്കുന്നു. കണ്ണിനു താഴെ കനം വര്‍ദ്ധിക്കുന്ന അവസ്ഥയാണെങ്കില്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ല എന്ന കാര്യമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്‌. 
 
വീങ്ങിയ കണ്ണുകളാണെങ്കില്‍ ശരീരത്തില്‍ പ്രമേഹം കൂടുതലാണെന്ന സൂചനയും നല്‍കുന്നു. ശരീരത്തില്‍ അയേണിന്റെ സാന്നിധ്യം തീരെ കുറവാണെന്ന സൂചനയാണ് കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ നല്‍കുന്നത് ചര്‍മ്മത്തിന്റെ നിറം വ്യത്യാസം സംഭവിക്കുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തെന്നാല്‍ മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളുടെ സൂചനയാണ് ഇത്. മാത്രമല്ല കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടാകാറുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഗുണങ്ങള്‍ തിരിച്ചറിയാതെയാണോ മീന്‍ കഴിക്കുന്നത് ?