Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണത്തോടൊപ്പം ചായയും കാപ്പിയുമില്ല കുടിക്കേണ്ടത്... പിന്നെയോ ?

നിങ്ങള്‍ ഭക്ഷണത്തോടൊപ്പം ചായ കുടിക്കാറുണ്ടോ?

ഭക്ഷണത്തോടൊപ്പം ചായയും കാപ്പിയുമില്ല കുടിക്കേണ്ടത്... പിന്നെയോ ?
, ശനി, 29 ജൂലൈ 2017 (12:43 IST)
ഭക്ഷണത്തോടൊപ്പം തന്നെ ചായയും കാപ്പിയും കുടിക്കുന്ന ശീലമുള്ള ആളുകളാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ ഒരു കാര്യം അറിഞ്ഞോളൂ. ഇത്തരത്തില്‍ ചെയ്യുന്നത് ആരോഗ്യത്തിന് വളരെയേറെ ദോഷമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  
 
ചിലര്‍ക്ക് ചായയും കാപ്പിയുമെല്ലാം ഇടനേരത്തും അതുപോലെ ഏതു ഭക്ഷണത്തോടൊപ്പവും കഴിക്കുന്ന ശിലമുണ്ട്. നല്ല ഭക്ഷണം കഴിച്ച് ചായയും കാപ്പിയും കഴിച്ചാല്‍ ഭക്ഷണത്തില്‍ നിന്നുള്ള ഇരുമ്പൊന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് വരുക. അതിനാല്‍ ഭക്ഷണത്തോടൊപ്പമുള്ള ചായ കുടി ഒഴിവാക്കേണ്ടതാണെന്നും ഇവര്‍ പറയുന്നു.
 
കാപ്പിക്കും ചായയ്ക്കും പകരമായി പുളിയുള്ള ലൈം ജ്യൂസോ അല്ലെങ്കില്‍ വെള്ളമോ ഭക്ഷണത്തോടൊപ്പം കുടിക്കുന്നതാണ് ഉത്തമമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ചായയും കാപ്പിയും നിര്‍ബന്ധമാണെങ്കില്‍ അത്  ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കുര്‍ മുമ്പ് കുടിക്കുന്നതാണ് ഉത്തമം. കൂടാതെ അയണിനും മിനറല്‍സിനും വേണ്ടി ഡാര്‍ക്ക് കരിപ്പെട്ടിയും ഉപയോഗിക്കാമെന്നും പഠനങ്ങള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യകാലത്തെ ഈ മുന്നറിയിപ്പുകൾ ഒരിക്കലും അവഗണിക്കരുത്... സംഗതി പ്രശ്നമാകും !