Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിരാവിലെയുള്ള ശാരീരികബന്ധം ഉന്മേഷവും സന്തോഷവും നല്‍കുന്നു

അതിരാവിലെയുള്ള സമയം പൊതുവെ ടെന്‍ഷന്‍ ഫ്രീ ആയിരിക്കും. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും

Couples Love

രേണുക വേണു

, ചൊവ്വ, 5 നവം‌ബര്‍ 2024 (09:52 IST)
Couples Love

സെക്‌സിനു ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് പൊതുവെ എല്ലാവര്‍ക്കും സംശയമുണ്ട്. പങ്കാളികളില്‍ ഇരുവര്‍ക്കും താല്‍പര്യം തോന്നുന്ന സമയം ലൈംഗികബന്ധത്തിനു തിരഞ്ഞെടുക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്. എന്നാല്‍, അതിരാവിലെയുള്ള സെക്‌സ് കൂടുതല്‍ ഗുണകരമാണെന്ന് സെക്‌സോളജിസ്റ്റുകള്‍ പറയുന്നു. 
 
അതിരാവിലെയുള്ള സമയം ലൈംഗികബന്ധത്തിനു കൂടുതല്‍ ഉണര്‍വേകുന്നതാണ്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഏറ്റവും ഭംഗിയായി നടക്കുന്ന സമയമാണിത്. പുരുഷന്‍മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ കാണപ്പെടുന്നത് അതിരാവിലെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിരാവിലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വ്യായാമത്തിനു തുല്യമാണ്. ശരീരത്തില്‍ രക്തയോട്ടം കൃത്യമാക്കുകയും മനസിന് കൂടുതല്‍ സന്തോഷം പകരുകയും ചെയ്യുന്നു. 
 
അതിരാവിലെയുള്ള സമയം പൊതുവെ ടെന്‍ഷന്‍ ഫ്രീ ആയിരിക്കും. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും. അതിരാവിലെയുള്ള സെക്‌സ് ആ ദിവസത്തിലുടനീളം ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'ഫീല്‍ ഗുഡ്' ഹോര്‍മോണുകളായ സെറോടോണിന്‍, ഡോപമൈന്‍ എന്നിവ സെക്‌സിനിടെ ഉത്പാദിപ്പിക്കപ്പെടുന്നു. അതിരാവിലെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇവയുടെ ഉത്പാദനം കൂടുന്നു. ഇക്കാരണത്താല്‍ ആ ദിവസം മുഴുവന്‍ സന്തോഷവും ഉന്മേഷവും തോന്നുന്നു. നിങ്ങളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ അതിരാവിലെയുള്ള സെക്‌സ് നല്ലതാണ്. 
 
അതിരാവിലെയുള്ള ലൈംഗികബന്ധം മനുഷ്യന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഓര്‍മശക്തി കൂടാന്‍ സഹായിക്കുന്നു. രാവിലെ പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ലൈംഗിക ഉത്തേജനം കൂടുന്നതായും പഠനങ്ങള്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരികം പറിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇക്കാര്യങ്ങൾ അറിയാമോ?