Webdunia - Bharat's app for daily news and videos

Install App

പാലില്‍ പഞ്ചസാര ചേര്‍ത്തു കുടിക്കുന്ന പതിവുണ്ടോ?

പ്രകൃതിദത്ത മധുരം അടങ്ങിയ പാനീയമാണ് പാല്‍. അതായത് പാലില്‍ പഞ്ചസാര ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല

രേണുക വേണു
വ്യാഴം, 6 മാര്‍ച്ച് 2025 (17:03 IST)
ഒരുപാട് പോഷക ഗുണങ്ങള്‍ അടങ്ങിയ പാനീയമാണ് പാല്‍. ദിവസവും പാല്‍ കുടിക്കുന്നത് ശരീരത്തിനു നല്ലതാണ്. അതേസമയം പാല്‍ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
 
പ്രകൃതിദത്ത മധുരം അടങ്ങിയ പാനീയമാണ് പാല്‍. അതായത് പാലില്‍ പഞ്ചസാര ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല. പാലിലെ ലാക്ടോസ് ഘടകമാണ് ചെറിയ മധുരത്തിനു കാരണം. അതുകൊണ്ട് തന്നെ പഞ്ചസാര ചേര്‍ക്കാതെയും പാല്‍ കുടിക്കാം, അതാണ് ആരോഗ്യത്തിനു കൂടുതല്‍ നല്ലതും. 
 
പാലിനൊപ്പം പഞ്ചസാര ചേര്‍ക്കുമ്പോള്‍ ശരീരത്തിലേക്ക് അമിത കലോറി എത്തുന്നു. ഇത് അമിത ഭാരം, ഗ്യാസ് പ്രശ്‌നങ്ങള്‍, മലബന്ധം എന്നിവയ്ക്ക് കാരണമാകും. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ പഞ്ചസാര ചേര്‍ത്ത് പാല്‍ കുടിക്കുന്ന ശീലം ഒഴിവാക്കണം. പാലില്‍ അടങ്ങിയിരിക്കുന്ന മധുരം എളുപ്പത്തില്‍ ഗ്ലൂക്കോസായി മാറുന്നുണ്ട്. അതിനു പുറമേ പഞ്ചസാര കൂടി ചേര്‍ത്താല്‍ ഇത് പ്രമേഹത്തിലേക്ക് നയിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം

ഉറങ്ങുമ്പോള്‍ തല വെക്കേണ്ടത് എങ്ങോട്ട്?

Porotta Side Effects: പൊറോട്ട അത്ര അപകടകാരിയാണോ? അറിയാം ദൂഷ്യഫലങ്ങള്‍

ഇടവിട്ടുള്ള മഴ: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്

പാരന്റിംഗ് ഗൈഡ്: നിങ്ങളുടെ കുട്ടികളെ ഒരിക്കലും നിര്‍ബന്ധിച്ച് ചെയ്യിക്കാന്‍ പാടില്ലാത്ത 6 കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments