Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുപഴത്തിന്റെ ഗുണങ്ങള്‍ ചില്ലറയല്ല

ഉപ്പിന്റെ അംശം പഴത്തില്‍ താരതമ്യേന കുറവാണ്. മലബന്ധം അകറ്റാന്‍ പഴം സഹായിക്കുന്നു

ചെറുപഴത്തിന്റെ ഗുണങ്ങള്‍ ചില്ലറയല്ല

രേണുക വേണു

, ബുധന്‍, 5 മാര്‍ച്ച് 2025 (10:07 IST)
കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചെറുപഴം ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്നതാണ്. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചെറുപഴം ദഹനത്തിനു നല്ലതാണ്. പഴത്തില്‍ കൊളസ്ട്രോള്‍ ഒട്ടും തന്നെയില്ല. വാഴപ്പഴം ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നു. ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ബിപി കുറയ്ക്കാന്‍ പഴം നല്ലതാണ്. 
 
ഉപ്പിന്റെ അംശം പഴത്തില്‍ താരതമ്യേന കുറവാണ്. മലബന്ധം അകറ്റാന്‍ പഴം സഹായിക്കുന്നു. കുടല്‍ രോഗങ്ങള്‍ വരുമ്പോഴും വാഴപ്പഴം ഉപയോഗിക്കാം. പഴങ്ങള്‍ വയറ്റില്‍ അസിഡിറ്റി പ്രശ്നം ഉണ്ടാക്കില്ല. ആഹാരത്തിനു മുന്‍പ് പഴം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. 
 
അതേസമയം കഴിക്കുന്ന പഴത്തിന്റെ അളവില്‍ എപ്പോഴും നിയന്ത്രണം വേണം. അമിതമായി പഴം കഴിക്കരുത്. ഭക്ഷണത്തിനു മുന്‍പ് ഒന്നോ രണ്ടോ പഴം മാത്രം ശീലമാക്കുക. അതിനുശേഷം വളരെ മിതമായി ഭക്ഷണം കഴിക്കാം. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം പഴം അടക്കമുള്ള ഫ്രൂട്ട്‌സ് കഴിക്കുന്നത് ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് അമിതമായി ഉയരാന്‍ സാധ്യതയുണ്ടാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലയുടെ വിവിധ ഭാഗങ്ങളില്‍ വേദന; സൂചനകള്‍, കാരണങ്ങള്‍