ആന്റി ബയോട്ടിക് അമിതമായി ഉപയോഗിച്ചാല്‍ ആരോഗ്യത്തിനു ദോഷം; ഇങ്ങനെ ചെയ്യരുത്

വൈറസ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ആന്റി ബയോട്ടിക് ഗുണം ചെയ്യില്ല

രേണുക വേണു
വെള്ളി, 10 ഒക്‌ടോബര്‍ 2025 (16:04 IST)
ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളില്‍ നിന്ന് മുക്തി നേടാന്‍ ആന്റിബയോട്ടിക് നിര്‍ബന്ധമാണ്. എന്നാല്‍ അത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കഴിക്കാവൂ. നിങ്ങളുടെ അസുഖം ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ആന്റിബയോട്ടിക് ഉപയോഗിക്കാവൂ. ഏത് അസുഖത്തിനും കൃത്യമായി ചികിത്സ തേടുകയാണ് ആദ്യ പടി. 
 
വൈറസ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ആന്റി ബയോട്ടിക് ഗുണം ചെയ്യില്ല. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ വാങ്ങരുത്. ബാക്ടീരിയല്‍ അണുബാധയ്ക്ക് അല്ലാതെ മറ്റ് ഏത് അസുഖത്തിനും ആന്റിബയോട്ടിക് ഉപയോഗിച്ചാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ആന്റിബയോട്ടിക്കിന്റെ അമിതമായ ഉപയോഗം ബാക്ടീരിയകള്‍ക്ക് അതിനെ അതിജീവിക്കാന്‍ സഹായകമാകും. അങ്ങനെ വന്നാല്‍ ശരീരത്തില്‍ ബാക്ടീരിയകള്‍ പെരുകുകയും ഗുരുതരമായ അസുഖങ്ങള്‍ അടക്കം നിങ്ങളെ തേടിയെത്തുകയും ചെയ്യും. 
 
ഒരു തവണ പനി വന്നപ്പോള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഉപയോഗിച്ച ആന്റി ബയോട്ടിക് തന്നെ പിന്നീട് അസുഖം വരുമ്പോഴും ഉപയോഗിക്കുന്ന രീതി നല്ലതല്ല. അസുഖത്തിന്റെ തീവ്രത അനുസരിച്ച് ഉപയോഗിക്കേണ്ട മരുന്നുകളുടെ വീര്യത്തിലും വ്യത്യാസമുണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

അടുത്ത ലേഖനം
Show comments