Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഷര്‍ കുക്കറില്‍ ചോറ് വയ്ക്കുന്നത് നല്ലതാണോ?

കുക്കറില്‍ പാകം ചെയ്യുന്ന ചോറില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് ഉയര്‍ന്നു നില്‍ക്കും

Rice, Cooking, Cooking Rice in Pressure Cooker disadvantages, Rice Side Effects, ചോറ്, പ്രഷര്‍ കുക്കര്‍, കുക്കറില്‍ ചോറ് വയ്ക്കരുത്‌

രേണുക വേണു

, ശനി, 27 സെപ്‌റ്റംബര്‍ 2025 (16:08 IST)
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ നമുക്ക് പ്രഷര്‍ കുക്കര്‍ കൊണ്ട് ഒരുപാട് ഉപകാരങ്ങളുണ്ട്. അതിലൊന്നാണ് പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് ചോറ് വയ്ക്കുന്നത്. വളരെ എളുപ്പത്തില്‍ കാര്യം നടക്കുന്നതുകൊണ്ട് മിക്കവരും ചോറ് പാകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നു. എന്നാല്‍ അതൊരിക്കലും നല്ല കാര്യമല്ല, പ്രഷര്‍ കുക്കറില്‍ പാകം ചെയ്ത ചോറ് ശരീരത്തിനു ദോഷം ചെയ്യും ! 
 
കുക്കറില്‍ പാകം ചെയ്യുന്ന ചോറില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് ഉയര്‍ന്നു നില്‍ക്കും. കാരണം കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ അന്നജം നീക്കം ചെയ്യപ്പെടുന്നതിന്റെ അളവ് കുറയും. ഇത് ശരീരഭാരം കൂടാന്‍ കാരണമാകുന്നു. കുക്കറില്‍ വയ്ക്കുമ്പോള്‍ ചോറില്‍ നിന്ന് വെള്ളം പൂര്‍ണമായി നീക്കം ചെയ്യപ്പെടുന്നില്ല. 
 
കുക്കറില്‍ പാകം ചെയ്യുന്ന ചോറ് വേഗത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്. വെള്ളത്തിന്റെ അംശം പൂര്‍ണമായി നീക്കം ചെയ്യപ്പെടാത്തതിനാല്‍ കൂടുതല്‍ സമയം ഇരിക്കും തോറും ചോറ് അളിയാന്‍ തുടങ്ങും.
 
പ്രഷര്‍ കുക്കറില്‍ അരി തിളപ്പിക്കുമ്പോള്‍ അത് അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. അരി പാകം ചെയ്യുമ്പോള്‍ അതില്‍ നിന്ന് പൂര്‍ണമായി വെള്ളം നീക്കം ചെയ്യാത്തതിനാല്‍ ഇത് അമിത വണ്ണത്തിനു കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...