ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകുകയാണോ, ഇത്തരക്കാരെ അടുപ്പിക്കരുത്

ദിവസങ്ങള്‍ക്കുശേഷം എല്ലാ ബന്ധങ്ങളും തന്നെ തകരുന്ന ഒരു പ്രവണതയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 ഓഗസ്റ്റ് 2025 (15:44 IST)
ഇന്ന് വളരെ നല്ല രീതിയില്‍ പോകുന്ന ബന്ധങ്ങള്‍ കാണുന്നത് വിരളമാണ്. കുറച്ചു ദിവസങ്ങള്‍ക്കുശേഷം എല്ലാ ബന്ധങ്ങളും തന്നെ തകരുന്ന ഒരു പ്രവണതയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അതിന് കാരണങ്ങള്‍ പലതാണ്. എല്ലാ ബന്ധങ്ങളിലും വഴക്കുകളും പിണക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍  ഏത് രീതിയില്‍ അതിനെ സമീപിക്കുന്നു അതെങ്ങനെ പരിഹരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബന്ധങ്ങളുടെ മുന്നോട്ടുള്ള പോക്ക്. അത്തരത്തില്‍ നിങ്ങളുടെ ബന്ധങ്ങളെ ടോക്‌സിക് ആക്കുകയും നിങ്ങളെ അകറ്റുകയും ചെയ്യുന്ന ചില സ്വഭാവങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 
അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു ബന്ധത്തിന് നല്‍കേണ്ട പ്രാധാന്യം എന്താണ് അത് നിങ്ങള്‍ക്ക് എത്രത്തോളം ആവശ്യമാണ് എന്നതിനെക്കുറിച്ചുള്ള അവബോധം ഇല്ലായ്മയാണ്. മറ്റൊന്ന് പരസ്പരമുള്ള പഴിചാരലാണ്. ഒരു പ്രശ്‌നം വരുമ്പോള്‍ അത് ഇങ്ങനെ പരിഹരിക്കണം എന്നതിന് പകരം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്നത് പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നു. മറ്റൊരു പ്രധാന പ്രശ്‌നം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ്. ഒരു ബന്ധത്തില്‍ രണ്ടുപേര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യവും തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശങ്ങളും ഉണ്ടായിരിക്കണം. 
 
ഒരാള്‍ മറ്റൊരാളെ എല്ലാ കാര്യങ്ങളിലും നിയന്ത്രിക്കുന്നത് ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകും. പരസ്പര ബഹുമാനവും ആവശ്യമാണ് . മറ്റൊന്ന് നമ്മള്‍ ഒരു ബന്ധത്തില്‍ ആയിരിക്കുമ്പോള്‍ പരസ്പര വിശ്വാസം ഉണ്ടാകണം. നമ്മുടെ ബന്ധത്തില്‍ നമ്മള്‍ നീതിപുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തില്‍ പകുതിയോളം പേര്‍ക്കും വരണ്ട കണ്ണുകളുണ്ട്: ഈ അവസ്ഥയ്ക്ക് വൈദ്യസഹായം ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

മുട്ടയുടെ തോട് ഒട്ടിപിടിക്കുന്നതാണോ പ്രശ്നം, പരിഹരിക്കാം, പൊടിക്കൈകളുണ്ട്

ഈ മൂന്ന് വിഷവസ്തുക്കള്‍ നിങ്ങളുടെ വീട്ടിലും ഉണ്ടോ, ഉടന്‍ നീക്കം ചെയ്യുക!

കണക്കില്ലാതെ അച്ചാർ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments