Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ആരോപണം തള്ളി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍; ഉപകരണം കാണാതായതല്ല, മാറ്റിവച്ചിരിക്കുകയാണ്

എന്നാല്‍ ഉപകരണം കാണാതായതല്ലെന്നും പരിചയക്കുറവ് മൂലം മാറ്റി വച്ചതാണെന്നും ഏത് അന്വേഷണവും സ്വാഗതവും ചെയ്യുന്നതായും ഹാരിസ് ചിറക്കല്‍ പറഞ്ഞു.

Veena George

സിആര്‍ രവിചന്ദ്രന്‍

, ശനി, 2 ഓഗസ്റ്റ് 2025 (11:56 IST)
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ആരോപണം തള്ളി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപകരണം കാണാതായെന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ആരോപണം. എന്നാല്‍ ഉപകരണം കാണാതായതല്ലെന്നും പരിചയക്കുറവ് മൂലം മാറ്റി വച്ചതാണെന്നും ഏത് അന്വേഷണവും സ്വാഗതവും ചെയ്യുന്നതായും ഹാരിസ് ചിറക്കല്‍ പറഞ്ഞു. എല്ലാവര്‍ഷവും ഓഡിറ്റ് നടക്കുന്നുണ്ടെന്നും സമിതി എന്താണ് അന്വേഷിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 
ഉപകരണം കാണാതായതല്ലെന്നും പരിശീലനം കിട്ടാത്തതിനാല്‍ ഉപകരണം ഉപയോഗിക്കാത്തതാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. താന്‍ ചുമതലയേറ്റത്തിന് മുമ്പേ ഉണ്ടായിരുന്ന ഡോക്ടറാണ് ഈ ഉപകരണം വരുത്തിച്ചത്. അദ്ദേഹത്തിന് അത് ഉപയോഗിക്കുന്നതില്‍ പരിചയമുള്ളതു കൊണ്ടാണ് വരുത്തിച്ചത്. ബാംഗ്ലൂരില്‍ നിന്നുള്ള ഒരു വിദഗ്ധനൊപ്പം ചേര്‍ന്ന് ഒരു രോഗിയെ ഈ ഉപകരണം വെച്ച് ചികിത്സിച്ചു. എന്നാല്‍ ശസ്ത്രക്രിയ വലിയ രീതിയില്‍ സങ്കീര്‍ണതയിലേക്ക് നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
 
ഉപകരണം വെച്ച് ശസ്ത്രക്രിയ ചെയ്യാനുള്ള പരിചയം ഇല്ലാത്തതുകൊണ്ട് ഉപയോഗിക്കാറില്ല. അത് കാണാതായതെല്ലാം മാറ്റി വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിചയമില്ലാത്ത ഉപകരണം വച്ച് ശസ്ത്രക്രിയ ചെയ്ത് രോഗികള്‍ക്ക് എന്തിനാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന വാര്‍ത്ത വ്യാജം: ട്രംപിന് മറുപടിയുമായി ഇന്ത്യ