Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖകാന്തിക്ക് മുട്ടയുടെ വെള്ള; ഒരു മാസം കൊണ്ട് മാറ്റം അനുഭവിച്ചറിയാം

മുഖകാന്തിക്ക് മുട്ടയുടെ വെള്ള; ഒരു മാസം കൊണ്ട് മാറ്റം അനുഭവിച്ചറിയാം

മുഖകാന്തിക്ക് മുട്ടയുടെ വെള്ള; ഒരു മാസം കൊണ്ട് മാറ്റം അനുഭവിച്ചറിയാം
, തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (15:26 IST)
കാല്‍സ്യവും പ്രോട്ടീനും വൈറ്റമിനുകളുമടക്കം പല തരത്തിലുള്ള ഗുണങ്ങൾ അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ആരോഗ്യപരമായി മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മുട്ട മികച്ചതാണ്. ഈജിപ്ത്, ചൈന, അറേബ്യന്‍ പെസിസുല എന്നിവിടങ്ങളില്‍ പുരാതന കാലം മുതല്‍ ഉപയോഗിച്ചു വന്നിരുന്ന സൗന്ദര്യ സംരക്ഷണ വസ്‌തുവാണ് മുട്ട.
 
ഒരു മാസം അടുപ്പിച്ച് മുട്ടയുടെ വെള്ള മുഖത്ത് പുരട്ടിയാൽ മാറ്റം തനിയെ കണ്ടറിയാനാകും. കറുത്ത പാടുകളും കുരുക്കളുമെല്ലാം പമ്പകടക്കും. മുട്ട വെള്ള നല്ലൊന്നാന്തരം ആന്റിഏജിംഗ് മാസ്‌കാണ്. ഇതു മുഖ കോശത്തിന് ഇലാസ്‌ററിസിറ്റി നല്‍കും. അയഞ്ഞു തൂങ്ങാതെ ചര്‍മത്തിന് ഇറുക്കം നല്‍കും. 
 
മുഖത്തുണ്ടാകുന്ന ചുളിവുകൾക്കും മുട്ടയുടെ വെള്ള പരിഹാരമാണ്. കൂടാതെ എണ്ണമയമുള്ള ചർമ്മത്തിന് മുട്ട ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. മുഖം ആദ്യം ചെറുചൂടുവെള്ളം കൊണ്ടു കഴുകിയ ശേഷം മുഖത്ത് മുട്ട വെള്ള പുരട്ടാം. ഉണങ്ങുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകാം. കണ്‍തടത്തിലെ വീര്‍പ്പ് കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. മുട്ട മഞ്ഞ ചൂണ്ടു വിരല്‍ കൊണ്ട് ഇവിടെ പുരട്ടുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേദന സംഹാരികളിലെ ഏറ്റവും അപകടകാരിയായ മരുന്ന് ഏതാണെന്ന് അറിയാമോ ?