Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യായാമം ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ല, കാരണം ഇതാണ്

വ്യായാമം ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ല, കാരണം ഇതാണ്

ശ്രീനു എസ്

, ചൊവ്വ, 14 ജൂലൈ 2020 (10:25 IST)
യുവാക്കളില്‍ പോലും വലിയ ആശങ്ക വളര്‍ത്തുന്ന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ് കുടവയര്‍. തെറ്റായ ജീവിത ശൈലിയാണ് കുടവയറിന്റെ പ്രധാന കാരണക്കാരന്‍. കുടവയര്‍ മാറാന്‍ രാവിലെ ഓടാനും ജിമ്മില്‍ പോകാനുമൊക്കെ മിക്കവരും സമയം കണ്ടെത്താറുമുണ്ട്. എന്നാല്‍ എന്തൊക്കെ ചെയ്തിട്ടും കുടവയര്‍ മാറുന്നില്ല എന്നതാണ് ചിലരുടെ പ്രശ്‌നം. ഇതിന്റെ പ്രശ്‌നം ആഹാര രീതിയാണ്. കായികമായി അധ്വാനം കുറവുള്ള ജോലി ചെയ്യുന്നവര്‍ അരിയാഹാരം അധികമായി കഴിച്ചാല്‍ കുടവയര്‍ തീര്‍ച്ചയായും ഉണ്ടാകും.
 
അധികമായ ഗ്ലൂക്കോസ് വയറില്‍ സംഭരിക്കുന്നതാണ് കൊഴുപ്പായി കുടവയറുണ്ടാക്കുന്നത്. ഈ അവസ്ഥ നീണ്ടുനിന്നാല്‍ മറ്റു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ അത്യാവശ്യമായി ചെയ്യേണ്ടത് ചോറുകഴിക്കുന്നത് ഒഴിവാക്കുകയാണ്. പകരം ആഹാരത്തില്‍ അധികം പച്ചക്കറികളും ഫൈബര്‍ അടങ്ങിയ ആഹാരങ്ങളും കഴിക്കണം. പോഷകഗുണമുള്ള ആഹാരങ്ങള്‍ കഴിക്കുകയും ഗ്ലുക്കോസ് മാത്രമുള്ള ചോറുപോലുള്ളവ വര്‍ജിക്കുകയും വേണം. ധാരാളം വെള്ളംകുടിക്കുന്നതും  കുടവയര്‍ കുറയാന്‍ നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെഞ്ചെരിച്ചില്‍ ഉണ്ടായാല്‍ ഇങ്ങനെ ചെയ്താല്‍ മതി