Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടെണ്ണം അടിച്ചാല്‍ അപ്പോഴേക്കും വരും ഹാങ് ഓവര്‍ !

അമിത മദ്യപാനമാണ് പല പ്രശ്നങ്ങള്‍ക്കും കാരണം

രണ്ടെണ്ണം അടിച്ചാല്‍ അപ്പോഴേക്കും വരും ഹാങ് ഓവര്‍ !

രേണുക വേണു

, ചൊവ്വ, 18 മാര്‍ച്ച് 2025 (12:00 IST)
മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് നമ്മെ കൂടുതല്‍ ക്ഷീണിതരാക്കും. തലവേദന, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകളും മദ്യപാനശേഷം നമുക്ക് ഉണ്ടാകാറുണ്ട്. മദ്യപാന ശേഷമുള്ള ഇത്തരം ബുദ്ധിമുട്ടുകളെ അകറ്റിനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. 
 
അമിത മദ്യപാനമാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. അളവില്‍ കൂടുതല്‍ മദ്യപാനം ശരീരത്തിലേക്ക് എത്തരുത്. ഒരു ദിവസം പരമാവധി രണ്ട് പെഗില്‍ അധികം മദ്യപിക്കുന്നത് ആരോഗ്യത്തിനു ദോഷമാണ്. 
 
ഒറ്റയടിക്ക് മദ്യപിക്കുന്ന ശീലവും നല്ലതല്ല. വളരെ ചെറിയ തോതില്‍ മാത്രം സിപ്പ് ചെയ്ത് വേണം മദ്യപിക്കാന്‍. 
 
മദ്യം അകത്ത് എത്തുന്നതിനൊപ്പം ശരീരത്തിലേക്ക് വെള്ളവും എത്തണം. മദ്യപിക്കുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഡി ഹൈഡ്രേഷന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. 
 
മദ്യപാനം മൂലമുണ്ടാകുന്ന അസിഡിറ്റി പ്രശ്നങ്ങള്‍ അകറ്റാന്‍ ഇഞ്ചി കഴിക്കുന്നത് നല്ലതാണ് 
 
മദ്യപിച്ച ശേഷം അമിതമായി ഛര്‍ദി ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം