രാവിലെ കഴിക്കാന്‍ ഇതിലും നല്ല കറിയില്ല ! കടല കേമനാണ്
കടലയില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്
Publish Date: Fri, 16 May 2025 (12:25 IST)
Updated Date: Fri, 16 May 2025 (12:28 IST)
പയര്‍ വര്‍ഗങ്ങളില്‍ ആരോഗ്യത്തിനു ഏറെ ഗുണം പ്രദാനം ചെയ്യുന്ന ഒന്നാണ് കറുത്ത കടല. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും കടല കഴിക്കുന്നതാണ് നല്ലതാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ കടല ശരീരത്തിനു ഊര്‍ജം നല്‍കുന്നു.
കടലയില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പെട്ടന്ന് ദഹിക്കുകയും ദഹനം സുഖമമാക്കുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റ്സ്, വൈറ്റമിന്‍ സി എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കടല സഹായിക്കും. കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയതിനാല്‍ കടല രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. പ്രമേഹ രോഗികള്‍ക്ക് കടല ധൈര്യമായി കഴിക്കാം. ഇരുമ്പിന്റെ സ്രോതസാണ് കടല. വിളര്‍ച്ച തടയാന്‍ സഹായിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും നല്ലതാണ്.
കറുത്ത കടല ചര്‍മ്മത്തിനും നല്ലതാണ്. മുഖം വൃത്തിയാക്കാനും കറുത്ത കടല ഉപയോഗിക്കാം. കറുത്ത കടല പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ മുടി കൊഴിച്ചില്‍ തടയും.