Webdunia - Bharat's app for daily news and videos

Install App

Boiled Banana Health Benefits: പുഴുങ്ങിയ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

കാല്‍സ്യവും അയേണും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പഴം പ്രാതലില്‍ ഉള്‍പ്പെടുത്താവുന്നതാണ്

രേണുക വേണു
തിങ്കള്‍, 9 ജൂണ്‍ 2025 (21:08 IST)
Banana

Banana: ഏറെ ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് നേന്ത്രപ്പഴം. എന്നാല്‍ ചിലര്‍ക്ക് നേന്ത്രപ്പഴം കഴിക്കുന്നത് ഇഷ്ടമല്ല. അങ്ങനെയുള്ളവര്‍ക്ക് പഴം പുഴുങ്ങി കഴിക്കാവുന്നതാണ്. പുഴുങ്ങുമ്പോള്‍ പഴം കൂടുതല്‍ രുചികരമാകും എന്നതിനൊപ്പം ഏറെ ആരോഗ്യ ഗുണങ്ങളും കൈവരിക്കുന്നു. വിറ്റാമിന്‍ എ, സി എന്നിവ പഴത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രാവിലെ പുഴുങ്ങിയ പഴം കഴിക്കുന്നത് നല്ലതാണ്. 
 
കാല്‍സ്യവും അയേണും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പഴം പ്രാതലില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഒരു സാധാരണ നേന്ത്രപ്പഴത്തിലെ കലോറി 105 ആണ്. ഒരു നേന്ത്രപ്പഴം തന്നെ കഴിച്ചാല്‍ ശരീരത്തിനു ആവശ്യമായ കലോറി ലഭിക്കുമെന്ന് അര്‍ത്ഥം. നേന്ത്രപ്പഴത്തില്‍ കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിട്ടില്ല. മാത്രമല്ല ഒരു ഗ്രാം പ്രോട്ടീന്‍ ആണ് നേന്ത്രപ്പഴത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്നത്. 
 
നേന്ത്രപ്പഴത്തിലെ പൊട്ടാസ്യത്തിന്റെ അളവ് 422 മില്ലി ഗ്രാമാണ്. പഴം പുഴുങ്ങി കഴിക്കുമ്പോള്‍ വിറ്റാമിന്‍ എയുടെ അളവ് കൂടുതലായി ശരീരത്തിലേക്ക് എത്തുമെന്നാണ് പഠനം. ഫൈബര്‍, പ്രൊബയോട്ടിക്സ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പുഴുങ്ങിയ പഴം ദഹന സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൃത്രിമമായ മധുരം ചേര്‍ക്കാതെ വേണം പഴം പുഴുങ്ങാന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് ഏത് കൈയിലാണ്?

ഞാവല്‍പ്പഴം കഴിക്കാറുണ്ടോ? ഈ രീതിയിലാണ് കഴിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ ശത്രുവാകും

വൈകി ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച് മാർക്കുകൾ കുറയ്ക്കാം, ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കു

Oats Egg Dosa: ഓട്‌സ് കൊണ്ട് ഇത്ര കിടിലന്‍ ദോശയോ?

അടുത്ത ലേഖനം
Show comments