Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിക്കന്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ഗുണങ്ങള്‍ ഇവയാണ്

webdunia

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 4 ഡിസം‌ബര്‍ 2022 (17:26 IST)
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള മാംസാഹാരമാണ് ചിക്കന്‍. മാംസാഹാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ചിക്കന്‍. അതേസമയം ഫാറ്റും കുറവാണ്. 100ഗ്രാം റോസ്റ്റഡ് ചിക്കനില്‍ 31ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ മസിലുകള്‍ ഉണ്ടാകാന്‍ പ്രോട്ടീന്‍ സഹായിക്കുന്നു. കൂടാതെ ഇതില്‍ ഫോസ്ഫറസും കാല്‍സ്യവും ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെ ബലത്തിന് ഇത് സഹായിക്കും. 
 
കൂടാതെ ചിക്കനില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി5വും ട്രിപ്‌റ്റോഫാനും സമ്മര്‍ദ്ദം കുറയ്ക്കുന്നു. ചിക്കനില്‍ സിങ്ക് കൂടുതലായി ഉള്ളതിനാല്‍ ശരീരം കൂടുതല്‍ ടെസ്‌റ്റോസ്റ്റിറോണ്‍ നിര്‍മിക്കുകയും ബീജ ഉല്‍പാദനം കൂട്ടുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി6 അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമായി ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ ദിവസവും എത്ര ലിറ്റര്‍ വെള്ളം കുടിക്കണം?