മുഖത്തു തൈര് പുരട്ടുന്നത് നല്ലതാണ്
തൈര് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാന്‍ സഹായിക്കും
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും തൈര് വളരെ മികച്ചതാണ്. സ്ഥിരം മുഖത്ത് തൈര് പുരട്ടുന്നത് മുഖചര്‍മ്മത്തിനു നല്ലതാണ്. നല്ല ബാക്ടീരിയയുടെ അളവ് തൈരില്‍ കൂടുതല്‍ ആണ്. ഇത് ചര്‍മ്മത്തിലെ നിര്‍ജീവമായ കോശങ്ങളെ നീക്കം ചെയ്യുന്നതിനു സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനു ഉപകരിക്കുന്ന ലാക്ടിക് ആസിഡ് തൈരില്‍ അടങ്ങിയിട്ടുണ്ട്.
തൈര് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാന്‍ സഹായിക്കും
മുഖത്ത് അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍, അഴുക്ക് എന്നിവ തൈര് കൊണ്ട് നീക്കം ചെയ്യാം
തൈര് മുഖത്ത് ഒരു പാളിയുണ്ടാക്കുകയും ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ നിന്ന് അഴുക്ക് ഇല്ലാതാക്കുകയും ചെയ്യും
ചര്‍മ്മത്തെ മൃദുവാക്കി നിലനിര്‍ത്താനും തൈര് സഹായിക്കും
നിര്‍ജലീകരണം സംഭവിക്കാതെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ തൈരിന് സാധിക്കും
വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തെ തിളക്കമുള്ളതാക്കി നിലനിര്‍ത്തും
ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാതെയും മുഖക്കുരു വരാതെയും നിലനിര്‍ത്തുന്നു