Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവ ഒരിക്കലും ഫ്രീസറില്‍ വയ്ക്കരുത്

ഉയര്‍ന്ന ജലാംശമുള്ള ഭക്ഷണ സാധനങ്ങള്‍ ഒരിക്കലും ഫ്രീസറില്‍ സൂക്ഷിക്കരുത്

Keeping foods in Freezer

രേണുക വേണു

, ശനി, 6 ജൂലൈ 2024 (13:15 IST)
Keeping foods in Freezer

ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകള്‍ വളരെ കുറവാണ്. ഭക്ഷണ സാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് അത്യാവശ്യമാണ്. എന്നാല്‍ ഫ്രിഡ്ജിലെ ഫ്രീസറിനുള്ളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില സാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം: 
 
ഉയര്‍ന്ന ജലാംശമുള്ള ഭക്ഷണ സാധനങ്ങള്‍ ഒരിക്കലും ഫ്രീസറില്‍ സൂക്ഷിക്കരുത്. കുക്കുമ്പര്‍, തക്കാളി തുടങ്ങിയവ ഫ്രീസറിനുള്ളില്‍ വയ്ക്കരുത്. തണ്ണിമത്തന്‍ പോലുള്ള ജലാംശമുള്ള ഫ്രൂട്ട്‌സ് ഫ്രീസറില്‍ വയ്ക്കുന്നത് ഒഴിവാക്കുക. മുട്ട ഫ്രീസറിനുള്ളില്‍ സൂക്ഷിച്ചാല്‍ തോട് പൊട്ടിപോകാന്‍ കാരണമാകും. അവക്കാഡോ ഫ്രൂട്ട്‌സ് ഫ്രീസറില്‍ വയ്‌ക്കേണ്ട ആവശ്യമില്ല. കാപ്പിപ്പൊടി ഫ്രീസറിലോ ഫ്രിഡ്ജിലോ വയ്‌ക്കേണ്ട ആവശ്യമില്ല. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഫ്രീസറില്‍ വയ്ക്കരുത്. പാലും പാലുല്‍പ്പന്നങ്ങളും ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മ്യൂസിക്കും പുതിയ ഭാഷ പഠിക്കുന്നതും നിങ്ങളുടെ ഹോബിയാണോ, നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം കൂടും