Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

നവജാത ശിശുക്കള്‍ക്ക് കണ്ണെഴുതുന്നത് നന്നല്ല !

നവജാത ശിശുക്കളുടെ കൈകളും കാലുകളും മറ്റ് ശരീരഭാഗങ്ങളും ഉഴിയുന്നത് മലയാളികളുടെ സ്ഥിരം ശീലമാണ്

Do not use eyebrow in Infant babies

രേണുക വേണു

, വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (09:33 IST)
നവജാത ശിശുക്കള്‍ക്ക് കണ്ണും പുരികവും എഴുതികൊടുക്കുന്നത് മലയാളികള്‍ക്കിടയില്‍ പതിവാണ്. എന്നാല്‍, കുട്ടികളുടെ കണ്ണിനുള്ളില്‍ കണ്‍മഷി ഇടുന്നത് അത്ര നല്ല കാര്യമല്ല. ആറ് മാസം വരെയെങ്കിലും കുട്ടികളുടെ കണ്ണിനുള്ളില്‍ കണ്‍മഷി എഴുതുന്നത് ഒഴിവാക്കണമെന്ന് ശിശു ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ കണ്ണുകളെ ഇത് സാരമായി ബാധിച്ചേക്കാം. അതുകൊണ്ടാണ് കണ്ണിനുള്ളില്‍ കണ്‍മഷി ഇടുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്. പുരികം വരച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് കൃത്യമായി പുരികം വരുകയുള്ളൂ എന്ന വിശ്വാസവും തെറ്റാണ്. പുരികം വരുന്നതും മുടി വളരുന്നതും തികച്ചും ജനിതകമായ കാര്യമാണ്. കണ്‍മഷി ഇടുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല. 
 
നവജാത ശിശുക്കളുടെ കൈകളും കാലുകളും മറ്റ് ശരീരഭാഗങ്ങളും ഉഴിയുന്നത് മലയാളികളുടെ സ്ഥിരം ശീലമാണ്. ശരീരഭാഗങ്ങള്‍ക്ക് കൃത്യമായ ആകൃതി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പ്രായമായവര്‍ പറയുന്നത് കേള്‍ക്കാം. എന്നാല്‍ ഇതൊക്കെ മണ്ടത്തരങ്ങളാണ്. കുട്ടികളുടെ ശരീരഭാഗങ്ങള്‍ ഉഴിയുന്നതും ശരീരവളര്‍ച്ചയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ശരീരത്തിന്റെ വളര്‍ച്ച തികച്ചും ജനിതകമായ കാര്യം മാത്രമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറിയൊരു മാറ്റംവരുത്തി പഠനത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ എത്താം !