Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് ഫോണ്‍ നോക്കാറുണ്ടോ?

ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് ഫോണ്‍ നോക്കാറുണ്ടോ?

രേണുക വേണു

, ബുധന്‍, 3 ഏപ്രില്‍ 2024 (13:05 IST)
മനുഷ്യന്റെ ആരോഗ്യത്തിനു ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് ഉറക്കം. കൃത്യമായ ഉറക്കം ലഭിക്കാത്തവരില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ടെലിവിഷന്‍ എന്നിവ ഉറക്കത്തിനു വലിയ തടസം സൃഷ്ടിക്കുന്നവയാണ്. ഉറങ്ങുന്നതിനു മുന്‍പ് അത്തരം ഇലക്ട്രോണിക് ഐറ്റംസ് ഉപയോഗിക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. 
 
ഉറങ്ങുന്നതിനു മുന്‍പ് ഇലക്ട്രോണിക് ഐറ്റംസ് ഉപയോഗിച്ചാല്‍ തലച്ചോറിന് വിശ്രമം ലഭിക്കില്ല എന്നുമാത്രമല്ല ഇവയില്‍ നിന്നുള്ള നീല വെളിച്ചം, പകല്‍ വെളിച്ചം ഉള്ളതായി തലച്ചോറിനെ തോന്നിപ്പിക്കുകയും ചെയ്യും. സ്മാര്‍ട്ട് ഫോണിലും ലാപ്ടോപ്പിലും എല്ലാം ബ്ലൂ ലൈറ്റിനെ ഫില്‍റ്റര്‍ ചെയ്യാനുള്ള ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. കിടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ടി വി ഓഫ് ചെയ്യുക. ഒപ്പം വെളിച്ചം കൂടിയ ലൈറ്റുകളും ഓഫ് ചെയ്യാം. ഉറങ്ങും മുന്‍പ് വായിക്കാന്‍ സമയം ചെലവഴിക്കാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Summer Diet: ഓറഞ്ചിനേക്കാളും വിറ്റാമിന്‍ സി കൂടുതലുള്ള ഭക്ഷണങ്ങള്‍ ഇവയാണ്