മുഖം വൃത്തിയാക്കാന്‍ സോപ്പ് ഉപയോഗിക്കരുത്

സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ ചുളിവുകളുള്ളതാക്കുന്നു

രേണുക വേണു
തിങ്കള്‍, 1 ഡിസം‌ബര്‍ 2025 (12:07 IST)
ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് കൊണ്ട് തന്നെ മുഖവും വൃത്തിയാക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. മുഖത്തെ ചര്‍മ്മവും ശരീരത്തിലെ മറ്റ് ചര്‍മ്മ ഭാഗങ്ങളും വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ശരീരം വൃത്തിയാക്കുന്ന പോലെ സാധാരണ സോപ്പ് ഉപയോഗിച്ച് മുഖം വൃത്തിയാക്കരുത്. 
 
സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ ചുളിവുകളുള്ളതാക്കുന്നു. സോപ്പില്‍ അടങ്ങിയിരിക്കുന്ന കഠിനമായ രാസവസ്തുക്കള്‍ ശരീരത്തെ ശുദ്ധീകരിക്കുമെങ്കിലും മുഖത്തെ ശുദ്ധീകരിക്കില്ല. സോപ്പിന്റെ ഉപയോഗം മുഖത്തെ മങ്ങിയതും ഇരുണ്ടതും ആക്കുന്നു. നിങ്ങളുടെ മുഖത്ത് ഒന്നിലധികം സുഷിരങ്ങളുണ്ട്. ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ അതില്‍ പാടുകള്‍, മുഖക്കുരു എന്നിവയ്ക്ക് സാധ്യതയുണ്ട്.
 
സോപ്പില്‍ സോഡിയം സള്‍ഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ ചര്‍മ്മത്തിനു ഗുണകരമല്ല. കോസ്റ്റിക് സോഡ, മൃഗക്കൊഴുപ്പ് തുടങ്ങിയവയെല്ലാം സോപ്പില്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുഖചര്‍മ്മത്തിനു ഇത് ദോഷം ചെയ്യും. സ്ഥിരമായി സോപ്പ് ഉപയോഗിക്കുന്നവരുടെ മുഖം വളരെ വരണ്ടതായി കാണപ്പെടുന്നു. 
 
ഫെയ്‌സ് വാഷ് ആണ് മുഖം വൃത്തിയാക്കാന്‍ ഉപയോഗിക്കേണ്ടത്. എണ്ണമയം ഉള്ള മുഖത്തേക്ക് ചര്‍മ്മത്തെ ഡ്രൈ ആക്കുന്ന ഫെയ്‌സ് വാഷും ഡ്രൈ ആയ മുഖ ചര്‍മ്മം ഉള്ളവര്‍ എണ്ണമയം ഉള്ള ഫെയ്‌സ് വാഷും ഉപയോഗിക്കുകയാണ് ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

അടുത്ത ലേഖനം
Show comments