Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

രാത്രി നേരത്തെ ആഹാരം കഴിക്കുകയും പിറ്റേന്ന് പകല്‍ താമസിച്ചു ഭക്ഷണം കഴിക്കുന്നത് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ആണ്

Foods, Healthy Foods, Obesity, Foods Which will help to reduce obesity, രാത്രി ചോറ് ഒഴിവാക്കാം, ചോറിനു പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍, ചോറ് ശരീരത്തിനു നല്ലതല്ല

രേണുക വേണു

, ബുധന്‍, 19 നവം‌ബര്‍ 2025 (10:42 IST)
രാത്രി നേരത്തെ ആഹാരം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ എന്തു മാറ്റമാണ് ഉണ്ടാക്കുന്നതെന്നറിയാമോ .അത്താഴം നേരത്തെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഗ്യാസ് അസിഡിറ്റി പോലുള്ള വയറു സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരില്‍ നോണ്‍ ഡിപ്പര്‍ ഹൈപ്പന്‍ഷന്‍ എന്ന രോഗം വരാന്‍ സാധ്യത കൂടുതലാണ്.
 
രാത്രി നേരത്തെ ആഹാരം കഴിക്കുകയും പിറ്റേന്ന് പകല്‍ താമസിച്ചു ഭക്ഷണം കഴിക്കുന്നത് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ആണ്. ഇത്തരത്തില്‍ 16 മണിക്കൂര്‍ ഭക്ഷണം കഴിക്കാതെ ഇടവേള എടുക്കുന്നതാണ് ഇന്റര്‍മിറ്റ് ഫാസ്റ്റിംഗ് എന്ന് അറിയപ്പെടുന്നത്. ഇതിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പല രോഗങ്ങള്‍ വരാതിരിക്കാനും ശരീര ഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

ആരോഗ്യവിദഗ്ധര്‍ പറയുന്നതിനനുസരിച്ച് രാത്രി എട്ട് മണിക്കു മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. അതായത് ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കുകയാണ് ശരീരത്തിനു നല്ലത്. ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് ഭക്ഷണം കഴിച്ചാല്‍ അത് പൊണ്ണത്തടി, ജീവിതശൈലി രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും ചെറുതായിട്ടൊന്നു 'മിനുങ്ങിയാലോ'