Webdunia - Bharat's app for daily news and videos

Install App

വെള്ളം കുടിക്കാന്‍ പിശുക്ക് കാണിക്കരുത്; ഗുണങ്ങള്‍ ഒട്ടേറെ

മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്

രേണുക വേണു
വെള്ളി, 7 മാര്‍ച്ച് 2025 (10:15 IST)
മലയാളികള്‍ കടുത്ത വേനലിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ ചൂടിന് സാധ്യതയുണ്ട്. നന്നായി വെള്ളം കുടിച്ചുകൊണ്ട് വേണം വേനലിനെ പ്രതിരോധിക്കാന്‍. 
 
ചൂടുകാലത്ത് നന്നായി വെള്ളം കുടിക്കുന്നവരില്‍ പൊതുവെ ആരോഗ്യപ്രശ്നങ്ങള്‍ കുറവായിരിക്കും. ശരീരത്തില്‍ ജലത്തിന്റെ അംശം കൃത്യമായി നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്. 
 
മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാരാണ്. സ്ത്രീകള്‍ക്ക് രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം. എന്നാല്‍ പുരുഷന്‍മാര്‍ക്ക് മൂന്ന് ലിറ്റര്‍ വെള്ളം അത്യാവശ്യമാണ്. പുരുഷന്‍മാരുടെ പേശീ രൂപീകരണം മൂലം കൂടുതല്‍ വെള്ളം ആവശ്യമായിവരുന്നു. 
 
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിച്ചാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി കുറയ്ക്കാന്‍ സാധിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.  
 
വെള്ളത്തിന്റെ അംശം കൂടിയ അളവില്‍ അടങ്ങിയ ഭക്ഷണങ്ങളാണ് മുട്ട, മീന്‍, പഴങ്ങള്‍, കക്കിരി, വെള്ളരി പോലുള്ള പച്ചക്കറികള്‍ എന്നിവ. ജലാംശം കൂടുതല്‍ അടങ്ങിയ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ ധരാളം വെള്ളം കുടിക്കുന്നത് മുലയൂട്ടലിനെ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

World Asthma Day 2025: ആസ്മ വരാനുള്ള പ്രധാനകാരണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും

റഫ്രിജറേറ്ററില്‍ ഈ മൂന്ന് പച്ചക്കറികള്‍ സൂക്ഷിക്കുന്നത് ക്യാന്‍സറിന് വരെ കാരണമാകാം

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് എയിംസ് പഠനം

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

അടുത്ത ലേഖനം
Show comments