പുസ്‌തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്, കാരണം അറിയാമോ?
പുസ്‌തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്, കാരണം അറിയാമോ?
തടിവയ്‌ക്കുന്ന കാരണം പറഞ്ഞ് ഒട്ടുമിക്ക ആൾക്കാരും ഒഴിവാക്കുന്ന സാധനമാണ് ചോക്ലേറ്റ്. എന്നാൽ അറിഞ്ഞോളൂ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഓർമ്മശക്തി കൂട്ടാനും, കാഴ്ച്ച ശക്തി വർദ്ധിക്കാനുമൊക്കെ ചോക്ലേറ്റ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
അതുകൊണ്ടുതന്നെയാണ് പുസ്‌തകം വായിക്കുമ്പോഴും ചോക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നത്. അൽപം കടുകട്ടിയായ വിഷയമാണ് വായിക്കുന്നതെങ്കിൽ വളരെ പെട്ടെന്ന് മടുക്കുക സ്വാഭാവികമാണ്. അങ്ങനെ എങ്കിൽ ഓരോ അധ്യായവും കഴിയുന്നതിനനുസരിച്ച് ഒരു ചോക്ലേറ്റ് കഴിച്ചു നോക്കൂ. അപ്പോൾ ഒരു ഉഷാർ വരും.
അൽപ്പം സൂര്യപ്രകാശം ഉള്ളയിടത്തുനിന്ന് പുസ്‌തകം വായിക്കുന്നത് നല്ലതാണ്. അപ്പോൾ ചർമ്മത്തെക്കുറിച്ച് വേവലാതി ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. അതുകൊണ്ടുതന്നെ ആ അവസരത്തിൽ ഒരു ഡാർക് ചോക്ലേറ്റ് കഴിച്ചാൽ ചർമത്തെ സംരക്ഷിക്കാം.