Webdunia - Bharat's app for daily news and videos

Install App

ആഴ്‌ചയില്‍ എത്ര തവണ മത്സ്യം കഴിക്കാം ?; എന്താണ് നേട്ടം!

ആഴ്‌ചയില്‍ എത്ര തവണ മത്സ്യം കഴിക്കാം ?; എന്താണ് നേട്ടം!

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (16:49 IST)
മലയാളികളുടെ ഭക്ഷണമേശയില്‍ എന്നും അധികാരം കൈയ്യാളുന്ന ഒരേയൊരു വസ്തുവാണ് മത്സ്യം. അതുപോലെ മലയാളത്തിന്റെ പ്രിയ വിഭവവും ചോറും മീന്‍ കറിയും തന്നെയാണെന്നതും വാസ്തവമാണ്.

പോഷകങ്ങളുടെ കലവറയാണ് മത്സ്യമെന്ന കാര്യം അറിയാത്തവരായി ആരുമുണ്ടാകില്ല. മത്സ്യം കഴിക്കുന്ന ആളുകളില്‍ വിഷാദരോഗം ഉണ്ടാകില്ലെന്നതാണ് എറ്റവും പുതിയ പഠനം പറയുന്നത്. ദിവസവും ഭക്ഷണത്തോടൊപ്പം മീന്‍കറി ശീലമാക്കിയാല്‍ ആത്മഹത്യയുടെ നിരക്ക് കുറവാണെന്നും പഠനങ്ങള്‍ പറയുന്നു.

മലയാളികളുടെ ഇഷ്‌ട മത്സ്യങ്ങളായ ചെമ്പല്ലി, അയല, മത്തി, ചൂര തുടങ്ങിയ കഴിക്കുന്നതുവഴി ഹൃദയാഘാതം തടയാൻ സാധിക്കുമെന്നാണ് യുഎസ് ഡോക്ടർമാരുടെ കണ്ടെത്തൽ.

ആഴ്ചയിൽ രണ്ടുതവണയെങ്കിലും മത്സ്യം– പ്രത്യേകിച്ച ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

സ്രാവ്, തിരണ്ടി, അയക്കൂറ, കടൽക്കുതിര, ടൈൽഫിഷ് എന്നീ മത്സ്യങ്ങളില്‍ മെർക്കുറി കൂടുതലുള്ളതനിനാല്‍ ഗര്‍ഭിണികള്‍ ഒഴിവാക്കുന്നത് നല്ലതാണ്. എന്നാല്‍ മത്സ്യത്തിലൂടെ ശരീരത്തിലെത്തുന്ന ലവണങ്ങള്‍ സ്ത്രീയുടെ ശരീര ലാവണ്യത്തിന് മാറ്റു കൂട്ടുമെന്നും പഠനങ്ങള്‍ പറയുന്നു.

പോഷകങ്ങളുടെ കലവറയാണ് മത്സ്യമെന്ന കാര്യം അറിയാത്തവരായി ആരുമുണ്ടാകില്ല. മത്സ്യം കഴിക്കുന്ന ആളുകളില്‍ വിഷാദരോഗം ഉണ്ടാകില്ലെന്നതാണ് എറ്റവും പുതിയ പഠനം പറയുന്നത്.

കൊഴുപ്പിനെ പ്രതിരോധിക്കുന്ന ഒമേഗ 3, ലൈംഗിക ശക്തി വര്‍ധിപ്പിക്കുന്ന സിങ്ക്, ആയുസ്സിനെ നിലനിര്‍ത്തുന്ന അയഡിന്‍, എല്ലിന്റേയും പല്ലിന്റേയും ബലം വര്‍ധിപ്പിക്കുന്ന കാത്സ്യം എന്നിവയെല്ലാം മത്സ്യത്തിന്റെ ഊര്‍ജ സമ്പത്തും പ്രൗഢിയും കൂട്ടുന്നവയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

വെരിക്കോസ് വെയിനുകള്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? നിങ്ങളുടെ നവജാതശിശുവിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്ന് ഗൈനക്കോളജിസ്റ്റുകള്‍

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

അടുത്ത ലേഖനം
Show comments