ഇടയ്ക്കിടെ ചായ കുടിക്കുന്ന ശീലമുണ്ടോ? അറിയാം ദൂഷ്യഫലങ്ങള്‍

അമിതമായ ചായ കുടി ഏതൊക്കെ തരത്തില്‍ ശരീരത്തെ ദോഷമായി ബാധിക്കുമെന്ന് നോക്കാം

രേണുക വേണു
തിങ്കള്‍, 27 ജനുവരി 2025 (13:08 IST)
മലയാളിയുടെ ദിനചര്യയില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് ചായ. രാവിലെ എഴുന്നേറ്റാല്‍ കിടക്കയിലിരുന്ന് ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ശീലം ഭൂരിഭാഗം ആളുകള്‍ക്കും ഉണ്ട്. ദിവസത്തില്‍ അഞ്ചും ആറും തവണ ചായ കുടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ ചായ അമിതമായി കുടിക്കുന്നത് ആരോഗ്യത്തിനു അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍. 
 
അമിതമായ ചായ കുടി ഏതൊക്കെ തരത്തില്‍ ശരീരത്തെ ദോഷമായി ബാധിക്കുമെന്ന് നോക്കാം - 
 
1. ചായയില്‍ ടാന്നിന്‍ എന്ന സംയുക്തത്തിന്റെ അളവ് കൂടുതലാണ്. ശരീരത്തിലെ ഇരുമ്പ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവിനും ടാന്നിന്‍ കാരണമാകും. ഇതുമൂലം ദഹനപ്രശ്‌നങ്ങളും ഉണ്ടാകും. 
 
2. അമിതമായ ചായ കുടി ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും
 
3. ഭക്ഷണത്തിനു മുന്‍പ് ചായ കുടിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ഇത് ശരീരത്തെ പിന്തിരിപ്പിക്കും
 
4. അമിതമായ ചായ കുടി ഉത്കണ്ഠ, സമ്മര്‍ദ്ദം, അസ്വസ്ഥത എന്നിവ വര്‍ദ്ധിപ്പിക്കും
 
5. ഉറക്കക്കുറവിന് കാരണമാകുന്നു 
 
6. ഒഴിഞ്ഞ വയറ്റില്‍ ചായ കുടിക്കുന്നത് ചിലരില്‍ ഓക്കാനം ഉണ്ടാക്കുന്നു 
 
7. ചായയിലെ കഫീന്റെ അളവ് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു 
 
8. കഫീന്റെ അമിതമായ ഉപയോഗം ചിലരില്‍ തലവേദനയ്ക്ക് കാരണമാകുന്നു
 
9. അമിതമായ ചായ കുടി പൊണ്ണത്തടിയിലേക്കും നയിച്ചേക്കാം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments