Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളയുന്നതാണോ കളയാതെ ഉപയോഗിക്കുന്നതാണോ നല്ലത്

വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളയുന്നതാണോ കളയാതെ ഉപയോഗിക്കുന്നതാണോ നല്ലത്

സിആര്‍ രവിചന്ദ്രന്‍

, ശനി, 18 ജനുവരി 2025 (19:58 IST)
നിരവധി ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ട ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ ദിവസേനയുള്ള അമിതമായ ഉപയോഗം നെഞ്ചെരിച്ചില്‍, അസിഡിറ്റി, നിരന്തരമായ വായ്‌നാറ്റം തുടങ്ങിയ പാര്‍ശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം. വെളുത്തുള്ളി  ആരോഗ്യപരമായ ഗുണങ്ങളാല്‍ നിറഞ്ഞതാണ്. അതില്‍ ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ വെളുത്തുള്ളിയുടെ പുറംതൊലി കടലാസ് പോലെയുള്ളതും നാരുകളുള്ളതും ദഹിപ്പിക്കാന്‍ പ്രയാസമുള്ളതുമാണ്.
 
തോലില്‍ കീടനാശിനിയുടെ അവശിഷ്ടങ്ങളുണ്ടാകാനും സാധ്യതയുണ്ട്. ഉള്ളി തൊലികള്‍ പോലെ വെളുത്തുള്ളിക് തൊല കഴിക്കുന്നതുകൊണ്ട് പോഷകഗുണങ്ങള്‍ ലഭിക്കുന്നില്ല. അതിനാല്‍ അവ ഉപേക്ഷിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, വെളുത്തുള്ളി തൊലികള്‍ മറ്റൊരു രീതിയില്‍ ഉപയോഗിക്കാം. ഇവ വലിച്ചെറിയുന്നതിനുപകരം, നിങ്ങള്‍ക്ക് അവ രാത്രി മുഴുവന്‍ വെള്ളത്തില്‍ തിളപ്പിക്കുകയോ കുതിര്‍ക്കുകയോ ചെയ്യത ശേഷം പൂന്തോട്ടപരിപാലനത്തിന് ഇന്‍ഫ്യൂസ് ചെയ്ത വെള്ളമായി ഇത് ഉപയോഗിക്കാം.  ഇതിലുള്ള ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ സസ്യങ്ങളെ കീടങ്ങളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ലക്ഷണവും കാണിക്കാതെ വരുന്ന സ്‌ട്രോക്കുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം