Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്ത് ദിവസം കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കണോ ?; ഇതു പതിവാക്കിയാല്‍ മാത്രം മതി

പത്ത് ദിവസം കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കണോ ?; ഇതു പതിവാക്കിയാല്‍ മാത്രം മതി

പത്ത് ദിവസം കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കണോ ?; ഇതു പതിവാക്കിയാല്‍ മാത്രം മതി
, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (12:45 IST)
എത്ര വര്‍ണിച്ചാലും തീരാത്ത ഒന്നാണ് ബദാമിന്റെ സവിശേഷതകള്‍. ആരോഗ്യത്തിനും സൌന്ദര്യത്തിനും ബദാമിനേക്കാള്‍ കേമന്‍ ആരുമില്ല. ശരീരത്തിനു വേണ്ട മിക്ക ഘടകങ്ങളും അടിയിട്ടുണ്ട് ഈ കുഞ്ഞന്‍ ഭക്ഷ്യവസ്തുവില്‍.

സൌന്ദര്യം വര്‍ദ്ധിക്കണമെന്ന തോന്നലുണ്ടെങ്കില്‍ ബദാം പതിവാക്കിയാല്‍ മാത്രം മതി. ബദാമിനൊപ്പം ചില പൊടിക്കൈകള്‍ കൂടി നടത്തിയാല്‍ ആരെയും കൊതിപ്പിക്കുന്ന അഴക് നിങ്ങളെ തേടിയെത്തും. മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കഴിവുള്ള ബദാം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം അരച്ചെടുത്ത് തേനില്‍ കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ ദിവസങ്ങള്‍ കൊണ്ട് മുഖ കാന്തി വര്‍ദ്ധിക്കും.

ബദാം, ഓട്‌സ് എന്നിവ തുല്യഅളവില്‍ പൊടിച്ചത് പച്ചപ്പാലില്‍ കലര്‍ത്തി മുഖത്തു പുരുട്ടുന്നതും ഉത്തമമാണ്. പാലില്‍ ബദാം ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ, നല്ല നിറം ലഭിക്കാന്‍ ബദാം കുതിര്‍ത്തരച്ചതും മഞ്ഞളും കടലമാവും  ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ബദാം അരച്ചതും പഴുത്ത പപ്പായയും അരച്ചു മുഖത്തു പുരട്ടാവുന്നതാണ്. ബദാമിന്റെ പൊടിയും ഓറഞ്ചു തൊലി ഉണക്കിപ്പൊടിച്ചതും തൈരില്‍ ചെര്‍ത്ത് കുഴമ്പു മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും.

ബദാം ഓയില്‍ മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും ഒരു സ്പൂണ്‍ ബദാം പൊടി മുട്ടയുടെ വെള്ളയില്‍ കലര്‍ത്തി മിശ്രതമാക്കിയ ശേഷം അതിലേക്ക് അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര് കലര്‍ത്തി നല്ലതു പോലെ ഇളക്കിയ ശേഷം മുഖത്തു പുരട്ടുക. ഉണങ്ങിയ ശേഷം ഇത് കഴുകി കളയുക. കൃത്യമായ ദിവസങ്ങളില്‍ ഇങ്ങനെ ചെയ്‌താല്‍ മുഖത്തെ പാടുകള്‍ മായുന്നതിനൊപ്പം നിറം വര്‍ദ്ധിക്കാനും സഹായകമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കയ്‌പ്പുള്ള കുക്കുമ്പറിന്റെ ഗുണങ്ങള്‍ അറിയാതെ പോകരുത്