വയറിളക്കമുണ്ടെങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 മെയ് 2023 (13:17 IST)
മുതിര്‍ന്നവരിലും കുട്ടികളിലും കണ്ടുവരുന്ന രോഗമാണ് ലൂസ് മോഷന്‍ അഥവ വയറിളക്കം. ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം കടന്നു വരാം. ബാക്ടീരിയയും മറ്റ്‌വൈറസ് അണുബാധകളുമാണ് വയറിളക്കത്തിന്റെ പ്രധാന കാരണങ്ങള്‍.
 
ഇത്തരം വൈറസുകള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയോ കുടിക്കുന്ന വെള്ളത്തിലൂടെയോ ശരീരത്തിനകത്ത് കടക്കാം. അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അയഞ്ഞമലം, ഛര്‍ദി, പനി, വയറുവേദന, വിശപ്പുകുറവ് എന്നിവയാണ് വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട് അവ എന്തൊക്കെയെന്ന് നോക്കിയാലോ?
 
പഞ്ചസാര അടങ്ങിയിട്ടുള്ള ക്ഷീര ഉല്‍പ്പന്നങ്ങളായ പാല്‍, വെണ്ണ എന്നിവ ഒഴിവാക്കേണ്ടതാണ്. അതുപോലെ അമിതമായി ഗ്യാസ് ഉണ്ടാക്കുന്നവ, മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കണം. അമിതമായി കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ഈ സമയത്ത് കഴിക്കരുത്. ക്ഷീണം ഉണ്ടാകുമ്പോള്‍ സാധാരണ നമ്മള്‍ പഴങ്ങള്‍ ജ്യൂസാക്കി കഴിക്കാറുണ്ട്. അതും വയറിളക്കം വരുമ്പോള്‍ ഒഴിവാക്കണം.
 
പച്ചക്കറികളില്‍ കാബേജ്, ബ്രോക്കോളി, ഉള്ളി, എന്നിവ ഒഴിവാക്കണം. ഇതിന് പുറമേ ഫൈബര്‍ ഒരുപാട് അടങ്ങിയ ധാന്യങ്ങളും ഈ സമയത്ത് കഴിക്കരുത്. ചായ, കാപ്പി മുതലായവ വയറിളക്കം വരുമ്പോള്‍ ഒഴിവാക്കേണ്ടതാണ്. മദ്യം, കള്ള് മുതലായവയും ഒഴുവാക്കേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments