Select Your Language

Notifications

webdunia
webdunia
webdunia
webdunia

എപ്പോഴും സൗന്ദര്യത്തോടെ ഇരിക്കുന്നതിന് ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

എപ്പോഴും സൗന്ദര്യത്തോടെ ഇരിക്കുന്നതിന് ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 30 ജൂണ്‍ 2022 (12:17 IST)
സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ മുഖം കഴുകുന്നതിന് പ്രഥമ സ്ഥനമാണുള്ളത് എന്ന് നമുക്കറിയാം, മുഖം എപ്പോഴും വൃത്തിയായി ഇരികുന്നത് ആരോഗ്യകരമായും സൗന്ദര്യപരമായും നല്ലതാണ് എന്നാല്‍ മുഖം കഴുകുന്നതില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ വിപരീത ഫലമായിരിക്കും ഉണ്ടാവുക.
 
നമ്മള്‍ ജീവിക്കുന്ന സാഹചര്യത്തിനും മുഖം കഴുകുന്നതിനും തമ്മില്‍ ബന്ധമുണ്ട്. പൊടിപടലങ്ങള്‍ നിറഞ്ഞതും നിരന്തരം വിയര്‍ക്കുന്നതുമായ ഇടമാണ് നമ്മുടെ പ്രവര്‍ത്തന കേന്ദ്രമെങ്കില്‍ ഇടക്കിടെ മുഖം കഴുകന്നത് നല്ലതാണ്. പൊടിപടലങ്ങളും ചര്‍മ്മത്തിലെ അഴുക്കും നീക്കം ചെയ്യാന്‍ ഇത് നമ്മെ സഹായിക്കും.
 
എന്നാല്‍ സ്വാഭാവികമായ സാഹചര്യത്തിലാണ് നമ്മള്‍ ഉള്ളത് എങ്കില്‍ നിരന്തരം മുഖം കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ചര്‍മ്മത്തിലെ സ്വാവികമായ എണ്ണമയം ഇതുവഴി ഇല്ലാതാകും. ഇതോടെ ചര്‍മ്മത്തിന്റെ പി എച്ച് വാല്യുവില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാകും. ചര്‍മ്മം ഡ്രൈ ആകുന്നതിനും, മുഖത്തിന്റെ സ്വാഭാവിക നഷ്ടമാകുന്നതിനും ഇത് കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

What is Anthrax: എന്താണ് ആന്ത്രാക്‌സ്? മനുഷ്യര്‍ പേടിക്കണോ?