Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാക്‌സിമം എത്ര ഇഡ്ഡലി വരെ കഴിക്കാം? അറിഞ്ഞിരിക്കണം ആരോഗ്യകരമായ ഭക്ഷണരീതിയെ കുറിച്ച്

അരി കൊണ്ടുള്ള ഇഡ്ഡലിയേക്കാള്‍ റവ ഇഡ്ഡലിയാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്

മാക്‌സിമം എത്ര ഇഡ്ഡലി വരെ കഴിക്കാം? അറിഞ്ഞിരിക്കണം ആരോഗ്യകരമായ ഭക്ഷണരീതിയെ കുറിച്ച്

രേണുക വേണു

, വെള്ളി, 3 ജനുവരി 2025 (16:35 IST)
പ്രഭാത ഭക്ഷണമായി ഇഡ്ഡലിയും ദോശയും കഴിക്കുന്നവരാണ് നമുക്കിടയില്‍ കൂടുതല്‍ പേരും. വിറ്റാമിന്‍ ബി അടക്കം ആരോഗ്യത്തിനു ഗുണകരമായ പലതും ഇഡ്ഡലിയിലും ദോശയിലും ഉണ്ട്. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. പ്രഭാത ഭക്ഷണമായി മൂന്ന് ഇഡ്ഡലിയോ ദോശയോ കഴിക്കുന്നതാണ് ആരോഗ്യകരം, അതില്‍ കൂടുതല്‍ വേണ്ട ! 
 
അമിതമായി ഇഡ്ഡലി/ദോശ കഴിച്ചാല്‍ അത് ചിലരില്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമാകും. അമിതമായി ഇഡ്ഡലിയോ ദോശയോ കഴിക്കുമ്പോള്‍ ചിലര്‍ക്ക് പുളിച്ചു തികട്ടല്‍ അനുഭവപ്പെടും. ഇഡ്ഡലി/ദോശ മാവ് ഒരുപാട് സമയം പുറത്തുവെച്ച ശേഷം ഉപയോഗിക്കരുത്. മാവ് കൂടുതല്‍ പുളിക്കാനും അതുവഴി വയറില്‍ അസ്വസ്ഥത അനുഭവപ്പെടാനും ഇത് കാരണമാകും. 
 
പ്രമേഹ രോഗികള്‍ ഇഡ്ഡലി/ദോശ എന്നിവ കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് 60-70 ആണ്. ഒരു ഭക്ഷണ പദാര്‍ത്ഥത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന ഗ്ലൂക്കോസിന്റെ അളവാണ് ഗ്ലൈസെമിക് ഇന്‍ഡക്സ്. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് പ്രമേഹ രോഗികളെ സംബന്ധിച്ചിടുത്തോളം അധികമാണ്. അതായത് ഇഡ്ഡലി അമിതമായി കഴിച്ചാല്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. 
 
അരി കൊണ്ടുള്ള ഇഡ്ഡലിയേക്കാള്‍ റവ ഇഡ്ഡലിയാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ തന്നെ രണ്ടോ മൂന്നോ ഇഡ്ഡലി മാത്രം കഴിക്കുക. ഇഡ്ഡലി കഴിക്കുമ്പോള്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാരയോളം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ഇഡ്ഡലി കഴിക്കുമ്പോള്‍ അതിനൊപ്പം പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കുക. ഓട്സ്, റാഗി എന്നിവ ഉപയോഗിച്ചുള്ള ഇഡ്ഡലിയും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

HMPV Virus: ലോകം വീണ്ടു ലോക്ഡൗൺ കാലത്തേക്കോ? എന്താണ് ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്