Select Your Language

Notifications

webdunia
webdunia
webdunia
webdunia

വായ്‌നാറ്റം തലവേദനയോ? ഇതാ ചില പൊടിക്കൈകള്‍

ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉമിനീര്‍ ഗ്രന്ധികളെ ഉത്തേജിപ്പിക്കും. വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും.

How to avoid bad mouth smell health news
, ശനി, 23 ജൂലൈ 2022 (10:30 IST)
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് പഠനം. എന്നാല്‍, ഒരുപാട് പേര്‍ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിനു 'വെള്ളം കുടി' ഒരു പ്രതിവിധി ആണെന്ന് നമ്മളില്‍ എത്ര പേര്‍ക്ക് അറിയാം? ധാരാളം വെള്ളം കുടിക്കുന്നത് വായ്നാറ്റം കുറയ്ക്കും. വായ ഉണങ്ങിയിരിക്കുമ്പോള്‍ വായ്‌നാറ്റം കൂടും. ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാന്‍ ശീലിക്കുക. 
 
രാവിലെ മാത്രമല്ല വൈകിട്ടും ടൂത്ത് പേസ്റ്റുപയോഗിച്ചു വായും പല്ലുകളും വൃത്തിയായി ബ്രഷ് ചെയ്ത് വായ്‌നാറ്റം കുറയ്ക്കും. അമിത വായ്‌നാറ്റം ഉള്ളവര്‍ മല്ലിയില ചവയ്ക്കുന്നതും നല്ലതാണ്. ആപ്പിള്‍, ഓറഞ്ച് എന്നിവ ഭക്ഷണശേഷം കഴിക്കുന്നത് വായ്‌നാറ്റം കുറയ്ക്കാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉമിനീര്‍ ഗ്രന്ധികളെ ഉത്തേജിപ്പിക്കും. വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാത്രിയാണോ രാവിലെയാണോ പ്രധാനമായി പല്ല് തേക്കേണ്ടത്?