പല്ല് വൃത്തിയാക്കാം
വായ്‌നാറ്റത്തിനുള്ള പ്രധാന കാരണം പല്ലുകള്‍ക്കിടയില്‍ ഭക്ഷണങ്ങള്‍ അടിഞ്ഞുകൂടുന്നതും ബാക്ടീരിയകളും മറ്റും വളരുന്നതാണ്. ഇത് ഒഴിവാക്കാനായി നന്നായി പല്ലു തേക്കുകയും ഫ്‌ലോസ് ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്.
വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. വായനാറ്റം അകറ്റാന്‍ ഇത് സഹായിക്കുകയും ചെയ്യും. വെള്ളം കുടിക്കുന്നത് വായില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ബാക്ടീരിയകളും മറ്റും ഒഴിവാക്കാനും വെള്ളം കുടിക്കുന്നത് കൊണ്ട് ആവും.
ചൂയിങ്ഗം
പഞ്ചസാര ഇല്ലാത്ത ചൂയിങ്ഗം ഉപയോഗിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ഇതുകൊണ്ടുള്ള ഗുണമെന്തെന്നാല്‍ തുപ്പലിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും വായിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇതിലൂടെ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും.
പച്ചക്കറികള്‍
ദിവസവും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വായ്‌നാറ്റം ഒഴിവാക്കാന്‍ ഇത് സഹായിക്കും.ആപ്പിള്‍, ക്യാരറ്റ്, സെലറി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പല്ലുകള്‍ വൃത്തിയാക്കാന്‍ ആണ് നിങ്ങളെ സഹായിക്കുക.
നാവ് വൃത്തിയാക്കാം
ദിവസവും നാവ് വൃത്തിയാക്കുന്നത് വായനാറ്റം അകറ്റും. ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ നാവിലും അടിഞ്ഞു കൂടാന്‍ ഇടയുണ്ട്.അതുകൊണ്ടുതന്നെ ദിവസവും ടങ്ക്ക്ലീനര്‍ ഉപയോഗിച്ച് നാവ് നന്നായി വൃത്തിയാക്കണം. ഇതിനായി ബ്രഷും ഉപയോഗിക്കാം.
മൗത്ത് വാഷ് ഉപയോഗിക്കാം
വായനാറ്റം അകറ്റാന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണ്. വായ്ക്കുള്ളിലെ ബാക്ടീരിയകളെ നശിപ്പിക്കാനും വായനാറ്റം അകറ്റാനും മൗത്ത് വാഷ് സഹായിക്കും. ഇതിനായി ആന്റി മൈക്രോബിയല്‍ മൗത്ത് വാഷ് ആണ് തെരഞ്ഞെടുക്കേണ്ടത്.