Webdunia - Bharat's app for daily news and videos

Install App

ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കുന്നത് തെറ്റായ രീതിയില്‍ ആണോ?

ജനനേന്ദ്രിയങ്ങള്‍ നേരിട്ട് ടോയ്ലറ്റ് സീറ്റില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊതു ടോയ്ലറ്റുകള്‍ ഉപയോഗിക്കും മുന്‍പ് ടോയ്ലറ്റ് സീറ്റ് ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടയ്ക്കുക

രേണുക വേണു
തിങ്കള്‍, 10 ഫെബ്രുവരി 2025 (14:18 IST)
വൃത്തിയില്ലാത്ത ടോയ്ലറ്റുകളില്‍ നിന്ന് അതിവേഗം രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. ടോയ്ലറ്റ് സീറ്റുകളില്‍ ഇരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. ടോയ്ലറ്റ് വൃത്തിയാക്കുമ്പോള്‍ ഏറ്റവും ശ്രദ്ധയോടെ വൃത്തിയാക്കേണ്ട സ്ഥലമാണ് ടോയ്ലറ്റ് സീറ്റ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ടോയ്ലറ്റ് സീറ്റ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ടോയ്ലറ്റ് സീറ്റ് കഴുകാന്‍ മാത്രമായി ചെറിയൊരു ബ്രഷ് കരുതുന്നത് നല്ലതാണ്. 
 
ജനനേന്ദ്രിയങ്ങള്‍ നേരിട്ട് ടോയ്ലറ്റ് സീറ്റില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊതു ടോയ്ലറ്റുകള്‍ ഉപയോഗിക്കും മുന്‍പ് ടോയ്ലറ്റ് സീറ്റ് ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടയ്ക്കുക. ഉപയോഗ ശേഷം ടോയ്ലറ്റ് സീറ്റിനു ചുറ്റും വെള്ളം ഒഴിച്ച് വൃത്തിയാക്കണം. ടോയ്ലറ്റ് സീറ്റ് ഉപയോഗിക്കുന്നതിനു മുന്‍പും ഇങ്ങനെ വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. ടോയ്ലറ്റ് സീറ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശരീരഭാഗങ്ങളില്‍ കൈ കൊണ്ട് സ്പര്‍ശിക്കരുത്. 
 
പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ടോയ്‌ലറ്റ് സീറ്റില്‍ നേരിട്ട് ഇരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇരിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ടിഷ്യു പേപ്പര്‍ ഉപയോഗിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

'ഓ... ഇത്ര പറയാനും മാത്രം ഒന്നുമില്ല അത്': കമൽ ഹാസനുമായുള്ള ചുംബനരം​ഗ വിവാദത്തെ തള്ളി അഭിരാമി

ദേശീയ പാത തകരാര്‍; വീഴ്ച സമ്മതിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എല്ലാം കാണുക

ഏറ്റവും പുതിയത്

എപ്പോഴും ഗ്യാസിന്റെ പ്രശ്‌നം ഉള്ളതായി തോന്നുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

നിങ്ങളുടെ ഹൃദയം തകരാറിലായതിന് കൈകള്‍ കാണിക്കുന്ന ഏഴുലക്ഷണങ്ങള്‍ അറിയണം

സൈലന്റ് ഹാര്‍ട് അറ്റാക്കിന് കാരണം കൊവിഡ് ഡല്‍റ്റ വകഭേദം: ഐഐടി ഇന്‍ഡോറും ഐസിഎംആറും സംയുക്തമായി നടത്തിയ പഠനം

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

ഇറച്ചികളില്‍ മിതമായി മാത്രമേ മസാല ചേര്‍ക്കാവൂ

അടുത്ത ലേഖനം
Show comments