Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടവയറുണ്ടോ? ഉറക്കം താളംതെറ്റും !

ശരീരഭാരവും കുടവയറും കുറച്ചാല്‍ ആരോഗ്യകരമായ ഉറക്കത്തിനുള്ള സാധ്യത കൂടുതലാണ്

Belly fat effects your sleep

രേണുക വേണു

, വ്യാഴം, 30 ജനുവരി 2025 (11:36 IST)
അമിതമായ ശരീരഭാരം, കുടവയര്‍ എന്നിവ ആരോഗ്യകരമായ ഉറക്കത്തിനുള്ള സാധ്യത കുറയ്ക്കും. കുടവയര്‍ ഉള്ളവര്‍ ഉറങ്ങാന്‍ കിടക്കുമ്പോഴേക്കും കൂര്‍ക്കം വലിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതിനു പ്രധാന കാരണം കുടവയര്‍ ഉള്ളവരുടെ ശ്വാസോച്ഛാസം താളം തെറ്റുന്നതാണ്. കുടവയറും അമിതമായ ശരീരഭാരവും കാരണം ശ്വാസമെടുക്കാനും പുറത്തുവിടാനും പ്രയാസം തോന്നും. ഇക്കാരണത്താല്‍ തുടര്‍ച്ചയായ ഉറക്കം നഷ്ടപ്പെടുന്നു. 
 
ശരീരഭാരവും കുടവയറും കുറച്ചാല്‍ ആരോഗ്യകരമായ ഉറക്കത്തിനുള്ള സാധ്യത കൂടുതലാണ്. ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുന്നവരില്‍ ശരീരഭാരത്തെ തുടര്‍ന്നുള്ള ഉറക്ക പ്രശ്നങ്ങള്‍ കുറയും. 
 
ആരോഗ്യകരമായ ഉറക്കം ആഗ്രഹിക്കുന്നെങ്കില്‍ രാത്രി വയറു നിറച്ച് ഭക്ഷണം കഴിച്ച് കിടക്കുന്നതും ഒഴിവാക്കണം. ദിവസവും തുടര്‍ച്ചയായി ആറ് മണിക്കൂര്‍ എങ്കിലും ഉറങ്ങാത്തവരില്‍ കുടവയറിനു സാധ്യത കൂടുതലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറുകിയ ജീൻസ് ധരിച്ചാൽ ബീജോത്പാദനം കുറയുമോ?