ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൃക്കരോഗങ്ങളെ തടയാം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 മാര്‍ച്ച് 2023 (14:51 IST)
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട അവയവങ്ങളില്‍ ഒന്നാണ് വൃക്ക. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും വൃക്കകളെ ആശ്രയിച്ചാണ് നടക്കുന്നത്. ശരീരത്തിനെ ശരിയായ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതില്‍ വൃക്കകളുടെ പങ്ക് വലുതാണ്. വൃക്കകളുടെ തകരാറുമൂലം ശരീരകലകളുടെയും കോശങ്ങളുടെയും പ്രവര്‍ത്തനം, നാഡികളുടെ പ്രവര്‍ത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും തല്‍ഫലമായി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. 
 
   വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന ജീവിത രീതികളില്‍ മാറ്റം വരുത്തി കൊണ്ട് നമുക്ക് നമ്മുടെ വൃക്കകളെ സംരക്ഷിക്കാം അതില്‍ പ്രധാനമാണ് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുക എന്നത്. എന്നാല്‍ മാത്രമേ കിഡ്‌നിയില്‍ അടിങ്ങു കൂടുന്ന മാലിന്യങ്ങളെ പുറന്തള്ളാന്‍ കിഡ്‌നിക്ക് സാധിക്കൂ. അതുപോലെ തന്നെ ധാരാളം ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്, അമിതമായ മദ്യപാനം, വ്യായാമക്കുറവ്, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം, ഡോക്ടറുടെ നിര്‍ദേശമില്ലാതെയുള്ള മരുന്നുകളുടെ അമിത ഉപയോഗം എന്നിവയെല്ലാം തന്നെ വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്നവയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പേരയ്ക്ക ഇഷ്ടമാണോ? ശൈത്യകാലത്ത് ഇത് കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകള്‍; ജീവിക്കാന്‍ വേണ്ടി ജീവന്‍ പണയം വയ്ക്കുന്നവര്‍

മദ്യപിക്കുന്നതിനൊപ്പം ഈ സാധനങ്ങള്‍ ഒരിക്കലും കഴിക്കരുത് ! കൂടുതല്‍ അപകടം

ഗര്‍ഭിണിയായാല്‍ ചിലര്‍ക്ക് വയര്‍ കാണില്ല, ഇതിന്റെ കാരണം അറിയാമോ

അടുത്ത ലേഖനം
Show comments