Webdunia - Bharat's app for daily news and videos

Install App

എല്‍ സി എച്ച്‌ എഫ് ഡയറ്റ്; ഒന്നര മാസം കൊണ്ട് 15 കിലോ വരെ കുറയ്‌ക്കാം!

എല്‍ സി എച്ച്‌ എഫ് ഡയറ്റ്; ഒന്നര മാസം കൊണ്ട് 15 കിലോ വരെ കുറയ്‌ക്കാം!

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (12:14 IST)
അമിത വണ്ണം എങ്ങനെ കുറയ്‌ക്കാം എന്നതിൽ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മിൽ പലരും. പലതും പരീക്ഷിച്ച് തോറ്റവരാണ് ഏറെ ഭാഗം ആളുകളും. എന്നാൽ എല്‍ സി എച്ച്‌ എഫ് അഥവാ ലോ കാര്‍ബ്‌ ഹൈ ഫാറ്റ് ഡയറ്റ് എന്ന ഡയറ്റിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിൽ വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഡയറ്റാണിത്.
 
കൊഴുപ്പ് ശരീരത്തിൽ അധികമാകുമ്പോൾ തന്നെ പല ശാരീരിക പ്രശ്‌നങ്ങളും നമ്മെ തേടിയെത്തും. പല ഭക്ഷണങ്ങളും നമുക്ക് ഒഴിവാക്കാൻ പറ്റാത്തതാണ്. ഇഷ്‌ട വിഭവങ്ങൾ മനസ്സറിഞ്ഞ് വയറുനിറയെ കഴിക്കുന്നത് ശീലമാക്കിയാൽ പ്രശ്‌നങ്ങൾ താനേ വരും. എന്നാൽ ഇഷ്‌ട ഭക്ഷണം മുന്നിൽ കണ്ടാൽ എല്ലാവർക്കും കൺട്രോൾ പോകുകയും ചെയ്യും. എൽ സി എച്ച് എഫ് ഡയറ്റിൽ രുചികരവും ആരോഗ്യദായകവുമായ ഡയറ്റ് രീതിയാണ് പിന്തുടരുന്നത്.
 
മാംസങ്ങൾ‍, മത്‌സ്യങ്ങൾ‍, മുട്ട, പരിപ്പ് വര്‍ഗങ്ങൾ‍, പച്ചക്കറികൾ‍, വെണ്ണ, ചീസ്, വെളിച്ചെണ്ണ എന്നിവയെല്ലാം ഡയറ്റിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ രീതിയില്‍ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ പെട്ടെന്ന് തന്നെ വിശപ്പെല്ലാം അപ്രത്യക്ഷമാകുന്നു. വയറിനകത്തെ അസ്വസ്ഥകളെല്ലാം ഇല്ലാതാവുന്നു.
 
എല്ലാവിധ മാംസങ്ങളും മത്സ്യങ്ങളും മുട്ടകളും പച്ചക്കറികളും ഇലക്കറികളും നട്‌സും ഒഅഴങ്ങളും ഒക്കെ ഈ ഡയറ്റിൽ നിങ്ങൾക്ക് കഴിക്കാം. പാചകം ചെയ്യുമ്പോൾ വെളിച്ചെണ്ണ, ഒലിവ് ഓയില്‍, വെണ്ണ, നെയ്യ് എന്നിവ മാത്രം ഉപയോഗിക്കുക. ഇനി ഈ ഡയറ്റിൽ ഒഴിവാക്കേണ്ടത് ഇവയൊക്കെയാണ്. പാക്കേജ്‌ഡ്‌ , പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ തീർത്തും നിർത്തുക. പഞ്ചസാര ചേർത്തുള്ള ഭക്ഷണങ്ങൾ ബേക്കറി പലഹാരങ്ങൾ അരി, ഗോതമ്പ് തുടങ്ങിയ എല്ല ധാന്യങ്ങളും കിഴങ്ങുവർഗ്ഗങ്ങളും വളരെ മധുരം കൂടിയ പഴവർഗ്ഗങ്ങളും ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഡയറ്റ് ശീലമാക്കിയാൽ ഒന്നര മാസം കൊണ്ട് 15 കിലോ വരെ കുറയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ അസ്ഥികളില്‍ നിന്ന് ശബ്ദം കേള്‍ക്കാറുണ്ടോ

നല്ല പങ്കാളികളുടെ ലക്ഷണങ്ങള്‍ ഇവയാണ്

ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് നീരാണോ, വൃക്കകളുടെ ആരോഗ്യം പരിശോധിക്കണം!

മാക്‌സിമം എത്ര ഇഡ്ഡലി വരെ കഴിക്കാം? അറിഞ്ഞിരിക്കണം ആരോഗ്യകരമായ ഭക്ഷണരീതിയെ കുറിച്ച്

HMPV Virus: ലോകം വീണ്ടു ലോക്ഡൗൺ കാലത്തേക്കോ? എന്താണ് ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്

അടുത്ത ലേഖനം
Show comments