Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെളുത്തുള്ളി കഴിച്ചാൽ വണ്ണം കുറയും, പക്ഷേ കഴിക്കേണ്ടത് ഇങ്ങനെയാണ്!

വെളുത്തുള്ളി കഴിച്ചാൽ വണ്ണം കുറയും, പക്ഷേ കഴിക്കേണ്ടത് ഇങ്ങനെയാണ്!

വെളുത്തുള്ളി കഴിച്ചാൽ വണ്ണം കുറയും, പക്ഷേ കഴിക്കേണ്ടത് ഇങ്ങനെയാണ്!
, ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (14:52 IST)
വണ്ണം കുറയ്‌ക്കാൻ എല്ലാവരും പെടാപാടുപെടുകയാണ്. പല വിദ്യകളും പരീക്ഷിച്ച് പരാജയപ്പെട്ടവരായിരിക്കും നമ്മളിൽ പലരും. വെളുത്തുള്ളി കഴിച്ചാൽ വണ്ണം കുറയുമെന്ന് പഠനങ്ങൾ തെളിയിച്ച കാര്യമാണ്. എന്നാൽ അത് എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ചാണ് പലർക്കും അറിയാത്തത്. 
 
ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയലാണ് വെളുത്തുള്ളിയുടെ പ്രധാന ധര്‍മ്മം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി-6, വിറ്റാമിന്‍-സി, മാംഗനീസ്, കാത്സ്യം- തുടങ്ങിയവയും വണ്ണം നിയന്ത്രിക്കാന്‍ ഏറെ സഹായകമാണ്.
 
വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവും വെളുത്തുള്ളിയ്‌ക്ക് കൂടുതലാണ്. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകുന്നു. ഇടയ്‌ക്കിടയ്‌ക്ക് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുമ്പോൾ തന്നെ അമിതവണ്ണം നിയന്ത്രിതമാകും. 
 
വെളുത്തുള്ളി പച്ചയ്ക്ക് അങ്ങനെ തന്നെ കഴിക്കുകയോ നാരങ്ങ നീരുമായി ചേർത്തോ കഴിക്കാവുന്നതാണ്. എന്നാൽ പച്ചയ്‌ക്ക് കഴിക്കുമ്പോൾ മിതമായി മാത്രമേ വെളുത്തുള്ളി ഉപയോഗിക്കാൻ പാടുള്ളൂ. ഒരു കപ്പ് വെള്ളത്തിലേക്ക് നാരങ്ങനീരും അല്‍പം വെളുത്തുള്ളിയും ചേര്‍ക്കുക. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം. നാരങ്ങയും വണ്ണം കുറയ്ക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങൾക്ക് സെക്സ് അഡിക്ഷനാണോ? അടുത്ത ഡോസിനായി കാത്തിരിക്കുകയാണോ?