ഭയപ്പെടുത്തുന്ന ലൈംഗിക അനുഭവങ്ങള്‍ പെണ്‍കുട്ടികളെ ബാധിക്കുന്നത് എങ്ങനെ ?
ഭയപ്പെടുത്തുന്ന ലൈംഗിക അനുഭവങ്ങള്‍ പെണ്‍കുട്ടികളെ ബാധിക്കുന്നത് എങ്ങനെ ?
Publish Date: Sun, 09 Dec 2018 (16:38 IST)
Updated Date: Sun, 09 Dec 2018 (16:40 IST)
ചെറിയ പ്രായത്തില്‍ നേരിടേണ്ടി വരുന്ന ലൈംഗിക അനുഭവങ്ങള്‍ പെണ്‍കുട്ടികളുടെ കുടുംബ ജീവിതത്തെ പോലും ബാധിക്കും. മനസില്‍ തട്ടിയ ഭയവും, ഭീകരമായ നിമിഷവും എന്നും മനസിലുണ്ടാകും.
വിവാഹ ശേഷം പങ്കാളി ലൈംഗികമായി ഉപയോഗിക്കുമ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍മയില്‍ വരുകയും ആസ്വാദ്യകരമായ സെക്‍സ് ഇതോടെ നഷ്‌ടമാകുകയും ചെയ്യും.
കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനു വിധേയരായവര്‍ മറ്റു വിഭാഗങ്ങളെ അനുസരിച്ച് കൂടുതല്‍ വിഷാദഗ്രസ്തരും വൈകാരിക ക്ഷതം അനുഭവിക്കുന്നവരും ആണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭം ധരിക്കുന്നത് പോലും ഭയപ്പെടുന്നവരാണ് ഇക്കൂട്ടര്‍.
കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനു വിധേയരായവര്‍, മറ്റ് പീഡനങ്ങള്‍ക്ക് വിധേയരായവര്‍ എന്നിവര്‍ക്കും മനസില്‍ ഭയമുണ്ടാകും. പങ്കാളിക്കൊപ്പം കിടപ്പറ പങ്കിടുമ്പോള്‍ കടുത്ത സമ്മര്‍ദ്ദമാകും ഇവര്‍ അനുഭവിക്കുന്നത്.
ട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനു വിധേയരായവര്‍ ഭാവിയില്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നും കണ്ടെത്തലുകളുണ്ട്.