Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലത്ത് നൽകാം കാലുകൾക്ക് പ്രത്യേക ശ്രദ്ധ

മഴക്കാലത്ത് നൽകാം കാലുകൾക്ക് പ്രത്യേക ശ്രദ്ധ
, തിങ്കള്‍, 26 ജൂണ്‍ 2023 (20:30 IST)
രോഗങ്ങളുടെയും അസ്വസ്ഥതയുടെയും കാലമാണ് മഴക്കാലം. പനിയും ജലദോഷവും മുതല്‍ ഈര്‍പ്പം കൂടുന്നത് മൂലം വരുന്ന ഫംഗല്‍ രോഗങ്ങള്‍ വരെ ഇവയിലുണ്ട്. അതിനാല്‍ തന്നെ മഴക്കാലത്ത് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ് പാദരക്ഷ. ചില ലളിതമായ കാര്യങ്ങളിലൂടെ പാദത്തെ നമുക്ക് സംരക്ഷിക്കാനാകും.
 
ഷൂ ധരിക്കുന്നത് ഒഴിവാക്കുക എന്നതാണ് അവയിലൊന്ന്. മഴക്കാലത്ത് ഷൂ ധരിക്കുന്നതോടെ കാലില്‍ തങ്ങിനില്‍ക്കുന്ന ഈര്‍പ്പത്തിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് ഫംഗസ് അണുബാധകൾക്ക് വിധേയമാവും. മഴക്കാലത്ത് പാദങ്ങള്‍ ഉണങ്ങാന്‍ തുറന്ന പാദരക്ഷകളാണ് ഉപയോഗിക്കേണ്ടത്. നനഞ്ഞ ഷൂ ഒഴിവാക്കണം.
 
പുറത്തുപോയി തിരിച്ചെത്തിയ ശേഷം എല്ലാ ദിവസവും പാദങ്ങള്‍ കഴുകുന്നത് ഉറപ്പാക്കുക. ദിവസവും ചെറുചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് കാലിലെ അഴുക്ക് കളയാം. കാല്‍വിരലുകള്‍ക്കിടയിലെ ഭാഗം ഉണക്കി ദിവസവും ആന്റി ഫംഗല്‍ പൗഡര്‍ പുരട്ടുക. മഴക്കാലത്ത് നീളമുള്ള നഖങ്ങളും ഒഴിവാക്കാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്‍പ്പം ബിയറൊക്കെ കുടിക്കാം; ആരോഗ്യഗുണങ്ങള്‍ അറിയുമോ?