Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ പുരുഷന് നിമിഷങ്ങള്‍ മാത്രം മതി; ഇതാ ചില പൊടിക്കൈകള്‍

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ പുരുഷന് നിമിഷങ്ങള്‍ മാത്രം മതി; ഇതാ ചില പൊടിക്കൈകള്‍

Best Natural Fairness Tips for men
, വ്യാഴം, 13 ജൂലൈ 2017 (14:58 IST)
സൗന്ദര്യ സംരക്ഷണം സ്‌ത്രീകളെപ്പോലെ പുരുഷന്മാരും ശ്രദ്ധിക്കേണ്ടതാണ്. പ്രകൃതിദത്തമായ ചില പൊടിക്കൈകള്‍ ശ്രദ്ധിച്ചാല്‍ പുരുഷന്മാര്‍ക്ക് മുഖകാന്തി വര്‍ദ്ധിപ്പിക്കാനും കാത്തുസൂക്ഷിക്കാനും സാധിക്കും.

ഷേവ് ചെയ്‌ത ശേഷം മുഖത്ത് അസ്വസ്ഥത ഉണ്ടാകുന്നുവെന്നാണ് പലരുടെയും പരാതി. കുറച്ച് തേന്‍ മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാല്‍ ഈ അസ്വസ്ഥത ഇല്ലാതാക്കാന്‍ കഴിയും. പുരുഷന്മാരില്‍ ഭൂരിഭാഗം പേരുടെയും ചര്‍മ്മം ഓയിലി സ്‌കിന്‍ ആയിരിക്കും. ഇത്തരക്കാര്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മസാജ് ശീലമാക്കിയാല്‍ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാകുന്നത് കാണാം.

രണ്ട് മുട്ടയുടെ വെള്ളയും നാരങ്ങനീരും ചേര്‍ത്ത് മാസ്‌ക് ഉണ്ടാക്കി മുഖത്തിടുകയും ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ ഉടനെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യുന്നത് മുഖസൗന്ദര്യം കൂട്ടും. അല്‍പം ഓട്‌സ് അരച്ച് പേസ്റ്റാക്കി ആഴ്ചയില്‍ ഒരു തവണ മുഖത്തിടുന്നതും ഉത്തമമാണ്.

മുഖത്ത് പൊടിപടലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനൊപ്പം ചൂട് കാലാവസ്ഥയില്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീം ഉപയോഗിക്കുകയും വേണം.

മുഖത്തിന്റെ ചര്‍മ്മത്തിന് ബട്ടര്‍ ഫ്രൂട്ട് നല്ലതാണ്. തണുപ്പ് കാലത്ത് ചുണ്ടുകള്‍ വിണ്ടു കീറുന്നുണ്ടെങ്കില്‍ ഷിയ ബട്ടര്‍ ചുണ്ടില്‍ തേച്ചാല്‍ മതി. ഒലീവ് ഓയില്‍ കൈയില്‍ പുരുട്ടുന്നത് മൃദുത്വവും തിളക്കവും സമ്മാനിക്കും. ആപ്പിള്‍ വിനീഗര്‍ ഒഴിച്ച വെള്ളം ഉപയോഗിച്ച് കുളിച്ചാല്‍ ശരീര ദുര്‍ഗന്ധം ഇല്ലാതാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുട്ടയാണോ മുട്ടയുടെ വെള്ളയാണോ ഇഷ്ടം? എന്നാല്‍ ആരോഗ്യത്തിന് നല്ലത് ഏതാണെന്ന് അറിയണോ?