മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൈഗ്രേന്‍ തലവേദനയുടെ തുടക്കത്തില്‍ തന്നെ വേദന രൂക്ഷമാകാതിരിക്കാനുള്ള വഴികള്‍ പയറ്റിനോക്കണം

രേണുക വേണു
ചൊവ്വ, 1 ഏപ്രില്‍ 2025 (14:00 IST)
മൈഗ്രേന്‍ തലവേദന മറ്റ് വേദനകളേക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒരിക്കലെങ്കിലും ഈ വേദന അനുഭവിച്ചിട്ടുള്ളവര്‍ ഈ അവസ്ഥയെ പൂര്‍ണമായി വെറുത്തിട്ടുണ്ടാകും. എത്രയൊക്കെ ഡോക്ടര്‍മാരെ കാണിച്ചിട്ടും മൈഗ്രേന്‍ തലവേദന മാറാത്ത ഒരുപാട് പേരുണ്ട്. ഇടയ്ക്കിടെ മൈഗ്രേന്‍ തലവേദന അനുഭവിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വേദന രൂക്ഷമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും. 
 
മൈഗ്രേന്‍ തലവേദനയുടെ തുടക്കത്തില്‍ തന്നെ വേദന രൂക്ഷമാകാതിരിക്കാനുള്ള വഴികള്‍ പയറ്റിനോക്കണം. മാനസിക സമ്മര്‍ദം കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. മനസിനെ സ്വസ്ഥമാക്കുക. സമ്മര്‍ദം കൂട്ടുന്ന കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുക. മൈഗ്രേന്‍ തലവേദനയുള്ളവര്‍ ഒരു കാരണവശാലും ഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഭക്ഷണത്തില്‍ മസാലകളുടെ സാന്നിധ്യം പരമാവധി കുറയ്ക്കണം. മസാലയുടെ ഗന്ധവും രുചിയും മൈഗ്രേന്‍ തലവേദന ഇരട്ടിയാക്കും. ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് ഉചിതം. ധാരാളം വെള്ളം കുടിക്കുക. 
 
ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അരുത്. ഏഴ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് നല്ലത്. വെയിലത്ത് നടക്കുന്നത് പരമാവധി ഒഴിവാക്കുക. വെയില്‍ ഉള്ള സമയത്ത് യാത്ര ചെയ്യുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കണം. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് തുടങ്ങി ഇലക്ട്രിക് ഗാഡ്‌ജെറ്റുകളുടെ ഉപയോഗം കുറയ്ക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കണമെങ്കില്‍ തന്നെ അവയുടെ തെളിച്ചം നന്നായി കുറയ്ക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

നിങ്ങളുടെ എയര്‍ കണ്ടീഷണര്‍ നിങ്ങളെ രോഗിയാക്കുന്നുണ്ടോ? എല്ലാവരും അറിഞ്ഞിരിക്കേണ്ട 5 ആരോഗ്യ അപകടങ്ങള്‍

അവന്മാർക്ക് വല്ല ബോധവുമുണ്ടോ?, പുറാനെ സൂപ്പർ ഓവറിനയച്ചത് ലഖ്നൗ ചെയ്ത ക്രിമിനൽ കുറ്റം!

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കാം

രാവിലെ ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഈ ഏഴു ശീലങ്ങള്‍ നിങ്ങളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കും

ഉറങ്ങുന്നതിന് മുന്‍പ് ഇവ കഴിക്കുന്നത് തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കും

പോഷകമൂല്യത്തില്‍ മുന്നില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കിവി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നറിയാമോ

അടുത്ത ലേഖനം
Show comments