Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമെന്ന് പുതിയ പഠനം

ഇത് ഏകാഗ്രത, ക്ഷീണം, ക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

New study suggests

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 16 ജൂലൈ 2025 (13:46 IST)
ഉറക്കക്കുറവ്, ഉറക്കമില്ലായ്മ എന്നിവയെ ചെറുക്കുന്നതിന് യോഗ, തായ് ചി, ജോഗിംഗ്, ലളിതമായ നടത്തം എന്നിവ ഏറ്റവും ഫലപ്രദമാണെന്ന് പുതിയ പഠനം. ഉറക്കമില്ലായ്മ, അല്ലെങ്കില്‍ ഇടയ്ക്കിടെയുള്ള രാത്രി ഉണര്‍വുകള്‍ എന്നിവ മൂലം പലരും ബുദ്ധിമുട്ടിലാണ്. ഇത് ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കും, ഇത് ഏകാഗ്രത, ക്ഷീണം, ക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
 
വ്യായാമത്തിന് ഉറക്കം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് ചൈനയിലെ ഗവേഷകരാണ് പഠനം നടത്തി കണ്ടെത്തിയത്. 1,348 രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ അവലോകനത്തില്‍ ഉറക്കം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള 13 വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. അതില്‍ ഏഴ് പ്രത്യേക വ്യായാമ പദ്ധതികള്‍ ഉള്‍പ്പെടുന്നു. യോഗ, തായ് ചി, നടത്തം അല്ലെങ്കില്‍ ജോഗിംഗ്, എയറോബിക്, സ്‌ട്രെങ്ത് വ്യായാമം, മിക്‌സഡ് എയറോബിക് വ്യായാമങ്ങള്‍ എന്നിവയാണവ.
 
പ്രത്യേകിച്ച് യോഗ ഉറക്ക സമയം ഏകദേശം രണ്ട് മണിക്കൂര്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉറങ്ങിയതിനുശേഷം ഉണര്‍ന്നിരിക്കുന്ന സമയം ഏകദേശം ഒരു മണിക്കൂര്‍ കുറയ്ക്കുന്നതിനും കാരണമാകുമെന്ന് പഠനം കണ്ടെത്തി. നടത്തം അല്ലെങ്കില്‍ ജോഗിംഗ് ഉറക്കമില്ലായ്മയുടെ തീവ്രത കുറയ്ക്കും, അതേസമയം തായ് ചി ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.
 
ശരീരത്തെക്കുറിച്ചുള്ള അവബോധത്തിലും നിയന്ത്രിത ശ്വസനത്തിലും യോഗ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങളില്‍ നിന്ന് ആളുകളെ സുഖകരമായി ഉറങ്ങാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മന്ദഗതിയിലുള്ളതും സുഗമവുമായ ചലനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പുരാതന ചൈനീസ് ആയോധനകലയായ തായ് ചി വൈകാരിക നിയന്ത്രണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Biscuits are Unhealthy for Children: കുട്ടികള്‍ക്കു സ്ഥിരമായി ബിസ്‌കറ്റ് നല്‍കാറുണ്ടോ? നല്ല ശീലമല്ല