Webdunia - Bharat's app for daily news and videos

Install App

ഉള്ളി അരിയുന്നത് 'ടാസ്‌ക്' ആണോ? കരയാതിരിക്കാന്‍ ചില കുറുക്കുവഴികള്‍

Webdunia
വ്യാഴം, 3 ജൂണ്‍ 2021 (16:44 IST)
ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കെല്ലാം കൂടുതല്‍ രുചി നല്‍കുന്നതില്‍ ഉള്ളിക്കുള്ള സ്വാധീനം വളരെ വലുതാണ്. ബീഫ് കറിക്കു മുകളില്‍ ഉള്ളി കുനുകുനാ അരിഞ്ഞിട്ട് കഴിച്ച് നോക്കിയിട്ടുണ്ടോ? നല്ല സ്വാദാണ്. എന്നാല്‍, ഉള്ളി അരിയുന്നത് പലപ്പോഴും നമുക്ക് വലിയ ടാസ്‌കാണ്. ഒരു ചെറിയ കഷണം ഉള്ളി അരിഞ്ഞെടുക്കുമ്പോഴേക്കും കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങും. ഉള്ളി അരിയുമ്പോള്‍ കരയാതിരിക്കാന്‍ എന്ത് വേണം? ഇതാ ചില കുറുക്കുവഴികള്‍
 
ഉള്ളി അരിയുമ്പോള്‍ കണ്ണില്‍ നിന്നു വെള്ളം വരുന്നത് ഒഴിവാക്കാന്‍ കൂളിങ് ഗ്ലാസ് ധരിക്കാവുന്നതാണ്. പലരും ഈ രീതി പ്രയോഗിക്കുന്നുണ്ട്. ഉള്ളി ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച ശേഷം അരിയാനെടുക്കുന്നതും കണ്ണില്‍ നിന്നു വെള്ളം വരുന്നത് ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍, കൂടുതല്‍ നേരം ഫ്രീസറില്‍വച്ച് തണുപ്പിക്കരുത്. അങ്ങനെ വന്നാല്‍ അരിയാന്‍ ബുദ്ധിമുട്ടും. മറ്റൊരു പ്രായോഗികമായ വഴി തൊലി കളഞ്ഞ ശേഷം ഉള്ളി പത്തോ പതിനഞ്ചോ മിനിറ്റ് വെള്ളത്തില്‍ ഇട്ടുവയ്ക്കുന്നതാണ്. അപ്പോള്‍ ഉള്ളിയിലെ രാസവസ്തുക്കള്‍ വെള്ളത്തില്‍ അലിഞ്ഞുചേരുകയും പ്രയാസപ്പെടാതെ ഉള്ളി അരിയാന്‍ സഹായിക്കുകയും ചെയ്യും. വെള്ളത്തില്‍ ഇട്ട ശേഷം അരിയുന്ന ഉള്ളിക്ക് രുചി അല്‍പ്പം കുറയുമെന്ന് മാത്രം. പാചകം ചെയ്യുമ്പോള്‍ കൂളിങ് ഗ്ലാസ് ധരിക്കുന്നതും നല്ലതാണ്. ഉള്ളി അരിയാന്‍ മൂര്‍ച്ച കൂടിയ കത്തി ഉപയോഗിക്കുന്നതും നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? എങ്കിൽ പ്രശ്നമാണ്!

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ അത് ചിലവുള്ള കാര്യമാണ്!

മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം

അടുത്ത ലേഖനം
Show comments