മുടികൊഴിച്ചിലിന് നല്ലൊരു പരിഹാരമാര്‍ഗമാണ് സവാള നീര്. കൊളോജന്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സള്‍ഫര്‍ ധാരാളം സവാള നീരിലുണ്ട്. രക്തയോട്ടം ക്രമപ്പെടുത്താനും തലയോട്ടി വൃത്തിയാക്കാനും സവാള നീര് ഉത്തമമാണ്. ഇതിനായി സവാള ചെറുതായി അരിഞ്ഞ് ഇതിന്റെ നീരെടുക്കുകയാണ് ആദ്യം വേണ്ടത്. ഇത് തലയില്‍ തേച്ചുപിടിപ്പിച്ച് 30മിനിറ്റിനു ശേഷം കഴുകിക്കളയാം. അതേസമയം സവാളയുടെ ഗന്ധം മാറാന്‍ ഷാംപു ഉപയോഗിക്കാം.
കൂടാതെ താരന്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ കറ്റാര്‍വാഴയുടെ നീര് ഉപയോഗിക്കാം. അതേസമയം കഴിക്കുന്ന ആഹാരത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ ഇല്ലെങ്കിലും മുടികൊഴിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.